entertainment

നയന്‍താര ഭര്‍ത്താവിനെ തട്ടിയെടുത്തതാണ്, നടിക്കെതിരെ പ്രഭുദേവയുടെ ആദ്യഭാര്യ അന്ന് പറഞ്ഞത്

സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിന് ശേഷം നയന്‍താരയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. വളരെ സാധാരണക്കാരിയായ മലയാളി പെണ്‍കുട്ടിയില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയുടെ താര റാണിയായി നടി മാറി. സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം പ്രതിഫലം വാങ്ങിയിരുന്ന നടി. നയന്‍താരയുടെ നേട്ടങ്ങളെ കുറിച്ചും വീഴ്ചകളെ പറ്റിയുമൊക്കം നിരവധി പേര്‍ ചര്‍ച്ചകള്‍ ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവയുമായി പ്രണയത്തിലെന്ന വാര്‍ത്തകളുമെത്തിയിരുന്നു. വിഘ്‌നേഷ് ശിവനെ പരിചയപ്പെടുന്നതിന് മുമ്പുള്ള കാലമായിരുന്നു ഇരുവരും പ്രണയത്തിലായിരുന്നത്.

പ്രഭുദേവയും നയന്‍താരയും ഒരുമിച്ച് ജീവിക്കാന്‍ വരെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രണയം അധികം നീണ്ടില്ല. പ്രഭുദേവയുമായുള്ള ബന്ധം പുറത്തെത്തിയതോടെ പ്രഭുദേവയുടെ ഭാര്യ റംലത്തും വിമര്‍ശനവുമായി രംഗത്തെത്തി. ഇപ്പോഴിതാ നയന്‍താര വിഘ്‌നേഷുമായി വിവാഹം ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ റംലത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ട് വന്നുവെന്ന് ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

റംലത്ത് അന്ന് പറഞ്ഞ വാക്കുകള്‍, ഭര്‍ത്താവിനെ പിന്തുണച്ചും നയന്‍താരയെ കുറ്റം പറഞ്ഞുമാണ് റംലത്ത് രംഗത്ത് വന്നത്. അന്യന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം എന്നും താരപത്‌നി റംലത്ത് ആവശ്യപ്പെട്ടിരുന്നു. തന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണെന്നുമാണ് റംലത്ത് ആരോപിച്ചത്. സ്നേഹവും സംരക്ഷണവും ഉള്ള നല്ലൊരു ഭര്‍ത്താവ് ആയിരുന്നു പ്രഭുദേവ എന്നും പതിനഞ്ച് വര്‍ഷവും അങ്ങനെയായിരുന്നുവെന്നും റംലത്ത് പറഞ്ഞിരുന്നു.

ഞങ്ങള്‍ക്ക് വേണ്ടി പ്രഭുദേവ ഒരു വീടും വാങ്ങി തന്നിരുന്നു. പക്ഷേ കാര്യങ്ങളൊക്കെ മാറിയത് നയന്‍താരയുടെ വരവോടെയാണ്. അദ്ദേത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം വന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വഭാവവും മാറിയെന്നും റംലത്ത് പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിനെ മോഷ്ടിച്ചെടുത്ത നയന്‍താരയെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും കോടതി ഉചിതമായ ശിക്ഷ നല്‍കണമെന്നും താരപത്നി ആവശ്യപ്പെട്ടിരുന്നു. നയന്‍താരയെ എവിടെ കണ്ടാലും അവിടെ വെച്ച് ഞാന്‍ തല്ലുമെന്നും അവളൊരു മോശം സ്ത്രീയ്ക്ക് ഉദ്ദാഹരണമാണെന്നുമൊക്കെ റംലത്ത് പറഞ്ഞിരുന്നു.

പ്രഭുദേവയും റംലത്തും തമ്മില്‍ വിവാഹിതരാവുന്നത് 1995 ലാണ്. മുസ്ലിം കുടുംബത്തില്‍ ജനിച്ച റംലത്ത് വിവാഹത്തോട് അനുബന്ധിച്ച് ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. നയന്‍താരയും പ്രഭുദേവയും പരസ്പരം അകന്നതിനു ശേഷമാണ് നയന്‍സ് വിക്കിയുമായി ഇഷ്ടത്തിലായത്. ഏഴ് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്.

Karma News Network

Recent Posts

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

5 mins ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

39 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

39 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

1 hour ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

1 hour ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago