trending

മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ, സഹായം അഭ്യർത്ഥിച്ച് പ്രഭുലാൽ

ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലായിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന രോഗമാണ് പ്രഭുലാലിന് പിടിപെട്ടത്.. ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്തിൽ ഒരു ചെറിയ മറുക് ഉണ്ടായിരുന്നു. പ്രഭൂലാലിനൊപ്പം മറുകും വളർന്നു. ഇപ്പോൾ തല മുതൽ വയറിന്റെ മുക്കാൽ ഭാഗം വരെ മറുക് മൂടികഴിഞ്ഞു. ചെവി വളർന്ന് തോളത്ത് മുട്ടുന്ന അവസ്ഥയാണ്. ഇപ്പോളിതാ മറ്റൊരു ദുരവസ്ഥയിലാണ് പ്രഭുലാൽ. വിദ​ഗ്ദ ചികിത്സയിൽ മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ ആണെന്നും ഇത് എന്റെ വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി. എത്രയും പെട്ടെന്ന് തന്നെ ചികിത്സ അനിവാര്യമാണ് എന്ന് ആണ് ഡോക്ടർമാരുടെ അഭിപ്രായമെന്നും പ്രഭുലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു

കുറിപ്പിങ്ങനെ, പ്രിയപ്പെട്ടവരെ, ഞാൻ പ്രഭുലാൽ പ്രസന്നൻ. പൊതുസമൂഹത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ നിങ്ങൾക്ക് ഏവർക്കും സുപരിചിതനാണ്.നിങ്ങളുടെ മുൻപിലേക്ക് പ്രത്യേകിച്ചു എന്റെ ജീവിതം വിവരിക്കേണ്ടതില്ല എന്നതാണ് സത്യം. എങ്കിലും നിലവിലെ എന്റെ അവസ്ഥ ആണ് നല്ലവരായ സുമനസ്സുകളുടെ മുൻപിലേക്ക് ഒരു അപേക്ഷയുമായി വരാൻ എന്നെ പ്രേരിപ്പിച്ചത്. ജനനം മുതൽ എന്റെ ശരീരത്തിൽ കാണപ്പെട്ട വലിയ മറുക് എന്റെ മാതാപിതാക്കൾക്ക് ജീവിതത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധി പലപ്പോഴും സൃഷ്ടിച്ചു.

ഇച്ഛാശക്തിയും, മനോധൈര്യവും കൊണ്ട് അതെല്ലാം മറികടന്നു ഇവിടെ വരെയെത്തിയ ഞാനും എന്റെ കുടുംബവും വീണ്ടും ഒരു ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ്. 2022 മാർച്ച്‌ മാസം ആദ്യം എന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർച്ചയായി ചെറുതും വലുതുമായ മൂന്ന് സർജറികൾക്ക് വിധേയനായിട്ടും വീണ്ടും മുഴ പുറത്തേയ്ക്ക് വരുകയും എന്നെ അവശനാക്കുകയും വലതു കൈക്ക് സ്വാധീനം ഇല്ലായ്മ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് വണ്ടാനത്തെ ചികിത്സ പര്യാപ്തമാകില്ല എന്ന് മനസ്സിലാക്കി വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന പരുമല,പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിലും എത്തിയെങ്കിലും അവിടെ ഒരിടത്തും എന്റെ ഈ അസുഖത്തിന് ചികിത്സ ലഭ്യമല്ല എന്ന് ഡോക്ടർമാർ അറിയിച്ചതിനെതുടർന്ന് എന്റെ സുഹൃത്തുക്കളുടെ സഹായത്താൽ കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിറ്റ്‌ ആയി. ഇവിടുത്തെ വിദഗ്ദ്ധ ഡോക്ടർമാരായ ബഹു.നാരായണൻകുട്ടി വാര്യർ സാറിന്റെയും, ഡോക്ടർ ദിലീപ് ദാമോദരൻ സാറിന്റെയും നിർദേശപ്രകാരം ബയോപ്‌സി പരിശോധന, പെറ്റ് സ്കാൻ, മോളിക്കുലർടെസ്റ്റ്‌ ഇവയ്ക്ക് ശേഷം മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ ആണെന്നും ഇത് എന്റെ വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി. എത്രയും പെട്ടെന്ന് തന്നെ ചികിത്സ അനിവാര്യമാണ് എന്ന് ആണ് ഡോക്ടർമാരുടെ അഭിപ്രായം.

ഇതിന് പരിഹാരമെന്നോണം ഡോക്ടർമാർ നിർദേശിക്കുന്നത് ഇമ്മ്യുണോ തെറാപ്പി എന്ന ചികിത്സാ രീതി ആണ്. ഒരു പ്രാവശ്യത്തെ ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ആവശ്യം ആയി വരുന്ന ഈ ചികിത്സ മാസത്തിൽ രണ്ട് പ്രാവശ്യം വീതം തുടർച്ചയായി ആറു മാസം നടത്തുവാൻ എല്ലാ ചിലവുകളും കൂടി ഏകദേശം 35ലക്ഷം രൂപ വേണ്ടിവരുന്നു.

ഹൃദ്രോഗി ആണെങ്കിലും കൂലിപ്പണിക്കാരനായ എന്റെ പിതാവിന്റെ വരുമാനം മാത്രം ആണ് നിലവിൽ ഞങ്ങളുടെ ഏക വരുമാനം. അമ്മയും സഹോദരനും എന്നോടൊപ്പം ആശുപത്രിയിൽ ആണ്. ഭീമമായ ഈ ചികിത്സാ ചിലവ് എന്റെ കുടുംബത്തിനു താങ്ങാവുന്നതിലും വളരെ വലുത് ആണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും കനിവും കാരുണ്യവും എന്റെ ചികിത്സാചെലവ് കണ്ടെത്താൻ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്,പ്രഭുലാൽ പ്രസന്നൻ Prabhulal P A/c No: 67215731087 IFSC: SBIN0070076 Google pay: 9249121768 Contact No: 7994240652, 9633605726

Karma News Network

Recent Posts

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

10 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

39 mins ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

9 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

10 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

11 hours ago