topnews

ഇത് പെണ്ണോ അതോ ആണോ? അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി നൽകി പ്രാചി നിഗം

യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗം മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ് നേരിട്ടത്. തന്റെ മാർക്കാണ് പ്രധാനമെന്നും അല്ലാതെ മുഖത്തെ രോമ വളർച്ചയല്ലെന്നും പ്രാചി പറയുന്നു.

തന്റെ ചിത്രം കണ്ട് വിമർശിച്ചവർക്കും കളിയാക്കിയവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിക്കുന്നുവെന്ന് പ്രാചി പറഞ്ഞു. ദൈവം എന്നെ സൃഷ്ടിച്ച രൂപത്തിൽ ഞാൻ സംതൃപ്തയാണ്. അതിൽ ആർക്കെങ്കിലും വൈരുധ്യം തോന്നുന്നുണ്ടെങ്കിൽ അത് താൻ കാര്യമാക്കുന്നില്ലെന്നും 15-കാരി പറഞ്ഞു. നിരവധി കളിയാക്കലുകൾ ഏറ്റുവാങ്ങിയ ആളാണ് ചാണക്യൻ പോലും. എന്നാൽ അദ്ദേഹം അവിടെയൊന്നും തളർന്നില്ല. അതുപോലെ ഞാനും തളരാൻ ഉദ്ദേശിച്ചിട്ടില്ല. പഠനവുമായി മുന്നോട്ട് പോകുമെന്നും പ്രാചി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വളരെ കുറച്ച് മാർക്ക് മാത്രമാണ് പരീക്ഷയിൽ ലഭിച്ചിരുന്നതെങ്കിൽ ഒരു പക്ഷേ എന്നെ ആരും തിരിച്ചറിയാൻ പോലും സാധ്യതയില്ലായിരുന്നു. ഇപ്പോൾ അഭിമുഖീകരിക്കുന്ന സാഹ​ചര്യത്തെ കുറിച്ച് എനിക്ക് വ്യാകുലതയില്ല. ഏറെ നാളായി ഞാൻ ഈ പ്രശ്നം അഭിമുഖീകരിക്കുന്നു. ഇതിന് മുൻപ് മുഖത്ത് രോമങ്ങളുമായി പെൺ‌കുട്ടികളെ കണ്ടില്ലാത്തതിനാൽ തന്നെ എല്ലാവരും വിചിത്രമായാണ് നോക്കുന്നതെന്നും അവൾ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കാൻ മാതാപിതാക്കളും പിന്തുണ നൽകിയെന്ന് പ്രാചി നി​ഗം പറയുന്നു. ആളുകൾ വിമർശിച്ചപ്പോൾ വിഷമം തോന്നിയെങ്കിലും തളരരുതെന്ന് മാതാവ് പറഞ്ഞു. കുട്ടികളെ തളർത്താതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പിതാവും പിന്തുണച്ചെന്ന് പ്രാചി കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

3 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

4 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

4 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

4 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

5 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

6 hours ago