entertainment

വിവാഹ ശേഷമുള്ള ജീവിതം ആസ്വദിക്കുന്നു-പ്രാചി തെഹ്ലാൻ

മമ്മൂട്ടി നായകനായെത്തിയ മാമാങ്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് പ്രാചി തെഹ്ലാൻ.ആ​ഗസ്റ്റ് ഏഴിനാണ് താരം വിവാഹം കഴിച്ചത്.ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് പ്രാചിയുടെ ഭർത്താവ്2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു.ഓഗസ്റ്റ് ഏഴിന് ഡൽഹിയിൽ വെച്ചാണ് വിവാഹം നടന്നത്.വളരെക്കുറച്ച് ആളുകളെവെച്ചാണ് വിവാഹം നടന്നത്.

ഇപ്പോൾ വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്.ഞങ്ങൾക്ക് വർഷങ്ങളായി പരസ്പരം അറിയാമായിരുന്നു.ഏതാണ്ട് എട്ട് വർഷമായിട്ട്.കുറച്ചു കാലമായി ബന്ധമുണ്ടായിരുന്നില്ല കുറേ നാളുകൾക്ക് ശേഷം ഈ ലോക്ക്ഡൗണിനിടെ വീണ്ടും ബന്ധപ്പെട്ടു.പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.ജൂണിലായിരുന്നു അത്.എന്തിനാണ് കാത്തിരിക്കുന്നതെന്ന് ചിന്തിച്ചു.അങ്ങനെ ഓഗസ്റ്റ് ആകുമ്പോഴേക്കും ഞങ്ങൾ കല്യാണം കഴിച്ചു.ജീവിതം എന്നു പറയുന്നത് ഒട്ടും പ്രവചിക്കാൻ പറ്റാത്ത ഒന്നാണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.

ലളിതമായ വിവാഹമായിരുന്നു എന്നും ആഗ്രഹിച്ചിരുന്നത്.പ്രിയപ്പെട്ടവർ മാത്രമുള്ള ഒന്ന്.അതുമൊരു സൗകര്യമായി.എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളും എടുത്തിരുന്നു.സർക്കാർ അനുവദിച്ചിട്ടുള്ള അത്ര അതിഥികൾ മാത്രമേയുണ്ടായിരുന്നുള്ളൂ.മാസ്‌കും സാനിറ്റൈസറുമടക്കം എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ പാലിച്ചുഒരുപാട് ചടങ്ങുകളുണ്ട് വിവാഹത്തിന്.രാവിലെ തൊട്ട് വൈകുന്നേരം വരെയായി മൂന്ന് ചടങ്ങുകളായിരുന്നു നടന്നത്.അടുത്ത ആളുകൾ മാത്രമേയുണ്ടായിരുന്നുള്ളൂ.അതുകൊണ്ട് തന്നെ എല്ലാവരും നന്നായി ആസ്വദിക്കുകയും ഭാഗമാവുകയും ചെയ്തു.

ഒരു ഡൽഹി കാരിയാണ് പ്രാചി.2010ൽ നടന്ന ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം ആയിരുന്നു.അതിന് ശേഷമായിരുന്നു സിനിമാ പ്രവേശനംപ്രാചിയോട് മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ ആരൊക്കെയാണെന്ന് എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

29 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

55 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

12 hours ago