entertainment

കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല, പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറുകയാണെന്ന് പ്രദീപ് ചന്ദ്രൻ

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയതാരമാണ് പ്രദീപ് ചന്ദ്രൻ. ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രദീപിന്റെ മലയാളികൾ അടുത്തറിഞ്ഞു. ഇപ്പോൾ പ്രദീപ് ചന്ദ്രൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. സുധീഷ് ശങ്കർ ഒരുക്കുന്ന സീരിയൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു സംപ്രേക്ഷണം ആരംഭിച്ചത്. പാടാത്ത പൈങ്കിളിയിൽ അരവിന്ദൻ എന്ന കഥാപാത്രത്തെയായിരുന്നു പ്രദീപ് ചന്ദ്രൻ അവതരിപ്പിച്ചിരുന്നത്. അന്തരിച്ച നടൻ ശബരീനാഥ് അവതരിപ്പിച്ചകഥാപാത്രത്തെയായിരുന്നു പ്രദീപ് അവതരപ്പിച്ചിരുന്നത്.

ഇപ്പോഴിതാ സീരിയലിൽ നിന്നും താൻ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. ശബരിയോടുളള ഒരു സ്‌നേഹത്തിന്റെ പുറത്തും, മെരിലാന്റ് പോലെയുളള ഒരു വലിയ നിർമ്മാതാക്കളോടുംകൂടി പ്രവർത്തിക്കാൻ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്. ഇപ്പോൾ ഞാൻ ആ കഥാപാത്രം ഉപേക്ഷിച്ചുവെന്ന് നടൻ പറയുന്നു. ഇനി പാടാ‍ത്ത പൈങ്കിളിയിൽ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചുഭാഗങ്ങൾ കുറച്ചുനാൾ ഉണ്ടാകും.

എന്നെ ഞാൻ ആക്കിയ എഷ്യാനെറ്റിനോടും സംവിധായകൻ സുധിച്ചേട്ടനോടുളള കടപ്പാട് മൂലമാണ് അഭിനയിക്കാൻ എത്തിയത്. ഒരിക്കലും പരമ്പരയെ കുറച്ചുകാണുകല്ല, ചെയ്തുതുടങ്ങിയപ്പോൾ ആണ് എന്റെ റോൾ എനിക്ക് മനസിലാകുന്നത് എന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു. മുൻപ് പല ബോൾഡായ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാകാം എനിക്കും എന്നെ സ്‌നേഹിക്കുന്നവർക്കും അരവിന്ദിനെ ഉൾക്കൊളളാൻ കഴിയാഞ്ഞത്, അതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

45 seconds ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി…

1 min ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

40 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

42 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

56 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

58 mins ago