മകന്റെ ചോറൂൺ ചിത്രങ്ങൾ പങ്കുെവച്ച് പ്രദീപ് ചന്ദ്രൻ. ചോറ്റാനിക്കര ക്ഷേത്രത്തിലായിരുന്നു മകന്റെ ചോറൂണ്. അഭിരാമിന്റെ ചോറൂണ്, ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബസമ്മേതമായാണ് പ്രദീപ് ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെത്തിയത്.
ബിഗ്സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രൻ. കറുത്തമുതത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറുന്നത്. ബിഗ്ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥി ആയും പ്രദീപ് എത്തിയിരുന്നു. ബിഗ്ബോസിൽ എത്തിയതോടെ താരത്തെ കുറിച്ച് കൂടുതൽ പ്രേക്ഷകർ മനസിലാക്കുകയും ചെയ്തു. ലോക്ക്ഡൗൺ കാലത്തായിരുന്നു പ്രദീപിന്റെയും അനുപമ രാമചന്ദ്രന്റെയും വിവാഹം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയാണ് അനുപമ.
കറുത്തമുത്ത് എന്ന പരമ്പരയിലെ അഭിറാം IPS എന്ന കഥാപാത്രമാണ് താരത്തെ മാറ്റിമറിച്ചത്, അതുകൊണ്ട് തന്നെ മകന് അഭിറാം എ പി എന്നാണ് പേര് നൽകിയതെന്ന് നേരത്തെ പറഞ്ഞിരുന്നു. മേജർ രവി ചിത്രം മിഷൻ 90 ഡെയ്സിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ദൃശ്യം,ഒപ്പം,ഇവിടം സ്വർഗ്ഗമാണ്,ഏയ്ഞ്ചൽ ജോൺ,കാണ്ഡഹാർ,ലോക്പാൽ,ലോഹം,1971ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…