more

അതിജീവനത്തിനായി ദുബായിലെത്തി, കോവിഡ് ഭയത്താല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു, ഒടുവില്‍ പ്രജീഷ്‌കുമാര്‍ നാട്ടിലേക്ക്

ഷാര്‍ജ: കോവിഡ് എന്ന് കേള്‍ക്കുമ്പോഴേ പലര്‍ക്കും ഭയമാണ്. പനിയും തൊണ്ടവേനയും ഒക്കെ ഉണ്ടായാല്‍ അത് കോവിഡ് എന്ന് ഉറപ്പിക്കുകയാണ് പലരും. ഇതിനിടെ കോവിഡ് ഭയന്ന് പലരും ജീവന്‍ ഒടുക്കുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവങ്ങളും പുറത്തെത്തി. ഇത്തരത്തില്‍ കോവിഡ് ഭീതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് രക്ഷപ്പെട്ട് സന്ദര്‍ശക വീസയില്‍ ദുബായില്‍ എത്തിയ യുവാവ് ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. കാസര്‍കോട് കമ്പല്ലൂര്‍ സ്വദേശി പ്രജില്‍ കുമാര്‍ എന്ന 37കാരനാണ് കഴിഞ്ഞ ദിവസം ഫ്‌ലൈ ദുബായ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്. സന്ദര്‍ശക വീസയില്‍ കഴിഞ്ഞ ഫെബ്രുവരി 19നാണ് പ്രജില്‍ കുമാര്‍ യുഎഇയില്‍ എത്തിയത്.

പ്രജിലിന് ചെറുതായി തൊണ്ട വേദനയും ജലദോഷവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കോവിഡ് ആണെന്ന് സംശയിച്ച് മാര്‍ച്ച് നാലിന് ദെയ്‌റ നായിഫിലെ താമസ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഒപ്പം താമസിച്ചിരുന്ന ആളുകള്‍ ഇത് കാണുകയും ആത്മഹത്യ ശ്രമം പരാജയപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പ്രജില്‍കുമാറിനെ റാഷിദ് ആശുപത്രിയില്‍ എത്തിച്ച് വിഷാദ രോഗത്തിനുള്ള ചികിത്സ നല്‍കുകയും ചെയ്തു. കുടുംബത്തിന് ഏക ആശ്വാസവും ആശ്രയവുമായിരുന്നു പ്രജില്‍ കുമാര്‍. പ്ലംബിങ്, ഇലക്ട്രിക് ജോലികള്‍ അറിയാമായിരുന്നെങ്കിലും കോവിഡ് കാലമായതിനാല്‍ ജോലി ഒന്നും ലഭിച്ചില്ല. വയോധികനായ പിതാവ് ഒരു വശം തളര്‍ന്ന് നാട്ടില്‍ കിടപ്പിലാണ്. ഭാര്യയും നാല് വയസ്സുള്ള ഒരു മകനുമുണ്ട്. കുടുംബ പ്രാരാബാദം കാരണമാണ് ഇദ്ദേഹം യുഎഇയില്‍ എത്തി ജോലി തേടാന്‍ തീരുമാനിച്ചത്. എന്നാല്‍ ജോലി ഒന്നും തരപ്പെടാതെ വന്നപ്പോള്‍ യുവാവ് മാനസിക സംഘര്‍ഷത്തിലാവുകയായിരുന്നു. നാട്ടില്‍ ആയിരുന്നപ്പോഴും പ്രജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് രക്ഷയായത്.

പ്രജിലിന്റെ ചികിത്സയുടെ ഭീമമായ ബില്‍ തുക ഇദ്ദേഹത്തിന്റെ നിസാഹായാവസ്ഥ മനസിലാക്കി ആശുപത്രി അധികൃതര്‍ ഒഴിവാക്കിയിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ പ്രജിലിന് എതിരെ പോലീസ് കേസും എടുത്തിരുന്നു. ഇതോടെ പാസ്‌പോര്‍ട്ട് പോലീസ് കസ്റ്റഡിയിലായി. ഇതോടെ നാട്ടിലേക്ക് തിരികെ പോകാനും സാധിക്കാതായി. ഇനി എന്ത് ചെയ്യുമെന്ന അവസ്ഥയില്‍ ഇരുന്നപ്പോഴാണ് സഹായവുമായി ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ രംഗത്ത് എത്തിയത്. പ്രജിലിന്റെ അവസ്ഥ അറിഞ്ഞ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ഭാരവാഹിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയും മറ്റു ഭാരവാഹികളായ കെ.ടി.പി. ഇബ്രാഹിം, അഡ്വ.ശങ്കര്‍ നാരായണന്‍, ഫര്‍സാന ജബ്ബാര്‍, മന്‍സൂര്‍ ഇ.എം. അഴീക്കോട്, മുന്‍ദിര്‍ കല്‍പകഞ്ചേരി, യഹിയ കണ്ണൂര്‍ തുടങ്ങിയവര്‍ ഇടപെടുകയും സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് സലാം പാപ്പിനിശ്ശേരി സ്വന്തം ചെലവില്‍ താമസ സൗകര്യം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. തുടര്‍ന്ന് ഔട്ട് പാസ് ലഭ്യമാകാന്‍ വേണ്ട താല്‍കാലിക പാസ്‌പോര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് തരപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റും നല്‍കി.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

3 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

10 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

24 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

39 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago