entertainment

വെള്ളം ഒടിടി റിലീസിനില്ല, തീയറ്ററിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ പ്രജേഷ് സെൻ

കൊവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ മേഖലയാണ് സിനിമ മേഖല. ഒട്ടേറെ ചിത്രങ്ങളാണ് വിഷുവിനു വേണ്ടിയും ഓണം റിലീസിനുവേണ്ടിയും കാത്തിരുന്നത്. ചിലർ ചെലവായ തുക പ്രതീക്ഷിച്ച് ഒടിടി റിലീസും നടത്തി. എന്നാൽ വിഷുവിന് റിലീസ് ചെയ്യാൻവേണ്ടി നിർമ്മിച്ച ജയസൂര്യ നായകനാകുന്ന ചിത്രം വെള്ളം ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ജി. പ്രജേഷ് സെൻ. വെള്ളം തീയറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളായ ഫ്രണ്ട്ലി പ്രൊഡക്ഷൻസിൻ്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ജി. പ്രജേഷ് സെന്നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്. വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ? എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ ,സിനിമാ പ്രേമികളേ. നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ക്യാപ്റ്റന് ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോൾ മുതൽ ഈ സ്നേഹം അനുഭവിച്ചറിയുന്നതാണ്.

പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയിൽ അച്ഛൻ പാട്ടും പുറത്തു വിട്ടപ്പോഴും എല്ലാം നിങ്ങൾ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം . മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.

ഇപ്പോൾ ലോക്ഡൗണിൽ ഇളവുകൾ വന്നു തുടങ്ങിയിട്ടുണ്ടല്ലോ. തീയറ്ററുകളും ഉടൻ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ. സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. ശുഭവാർത്താക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവർത്തകനെയും സിനിമാ പ്രേമിയെയും പോലെ. കാര്യത്തിലേക്ക് വരാം. വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണ്.

കൊവിഡിൽ നിന്ന് കരകയറി, തിരിച്ചു വരുമ്പോൾ, വെള്ളം തീയറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളായ ഫ്രണ്ട്ലി പ്രൊഡക്ഷൻസിൻ്റെ തീരുമാനം. സെൻട്രൽ പിക്ചേഴ്സ് ആണ് വെള്ളം പ്രദർശനത്തിനെത്തിക്കുന്നത്. പൂർണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമ യായതിനാൽ, തീയറ്റർ എക്സിപീരിയൻസ് ഗംഭീരമാകുമെന്നാണ് വ്യക്തിപരമായി എനിക്ക് തരാനാവുന്ന ഉറപ്പ്. പ്രിയ പ്രേക്ഷകരും സുഹൃത്തുക്കളും കാത്തിരിക്കുമല്ലോ. എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതാണല്ലോ പ്രധാനം. കൂടുതൽ ശുഭ വാർത്തകൾ ഉടൻ.
സ്നേഹപൂർവം
വെള്ളം ടീമിന് വേണ്ടി
ജി. പ്രജേഷ് സെൻ

Karma News Network

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

36 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

53 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

1 hour ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

2 hours ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago