1000 കോടി മുതൽ മുടക്കിൽ നിർമ്മിച്ച പാലക്കാട് നെന്മാറയിലെ മൾട്ടി സെപ്ഷ്യാലിറ്റി ആശുപത്രി യുഎഇ ബാങ്ക് കണ്ടുകെട്ടി. നെന്മാറക്കാരായ സഹോദരങ്ങളായ പ്രശാന്ത് മാങ്ങാടും പ്രന്മോദ് മാങ്ങാട്ടുമാണ് ഈ ആശുപത്രിയുടെ ഉടമകൾ. ഡോ ബി ആർ ഷെട്ടിയുടെ യു.എ.ഇയിലെ വ്യവസായ സാമ്രാജ്യത്തിലെ സി.ഇ ഒ മാരായിരുന്നു ഇവർ. വ്യാജ രേഖകളും ബി ആർ ഷെട്ടിയുടെ കള്ള ഒപ്പും ഇട്ട് പ്രശാന്ത് മാങ്ങാടും പ്രമോദ് മാങ്ങാടും 6.5 ബില്യൺ ഡോളർ അതായത് ഏതാണ്ട് 50000 കോടിയോളം രൂപ യു.എ.ഇയിലെ വിവിധ ബാങ്കുകളിൽ നിന്നും ലോൺ എടുത്തു.
2020 ൽ വിവിധ ബാങ്കുകളും മറ്റും ഓഡിറ്റ് നടത്തിയപ്പോൾ പാലക്കാടൻ മലയാളികളായ പ്രശാന്തും പ്രമോദ് മാങ്ങാടും എടുത്ത ലോണുകളുടെ 4 മില്യൺ ഡോളർ തുക കാണാനില്ല.4 മില്യൺ ഡോളർ യു.എ.ഇ എന്ന ഇന്ത്യയുടെ സൗഹൃദ രാജ്യത്തേ പറ്റിച്ച് ബാങ്കുകളേ ചതിച്ച് നെന്മാറയിലെ മാങ്ങാട് സഹോദരന്മാർ വഞ്ചന നടത്തുകയും മുങ്ങുകയും ചെയ്തു. 10 മാസമായി പ്രശാന്ത് മാങ്ങാടും പ്രമോദ് മാങ്ങാടും എവിടെ ലോകത്തിന്റെ ഏത് കോണിൽ ഒളിച്ചിരിക്കുന്നു എന്ന് ആർക്കും അറിയില്ല.
യു.എ.ഇയിലെ ബാകുകളേ പറ്റിച്ച പണം കൊണ്ട് കെട്ടിപൊക്കിയ അവിറ്റസ് ഹോസ്പിറ്റൽ എന്ന ഈ ആശുപത്രിയാണിപ്പോൾ കണ്ടുകെട്ടിയത്. ഈ ആശുപത്രി ജനങ്ങ്ൾക്ക് വേണം. എന്നാൽ ഒരു രാജ്യത്തേ കൊള്ളയടിച്ച് കൊണ്ടുവന്ന് 2 മലയാളികൾ കെട്ടിപൊക്കിയ ഈ സ്ഥാപനവും ഇതിരിക്കുന്ന മണ്ണും ഇപ്പോൾ വിദേശ രാജ്യത്തിന്റെ കൈകളിലായി.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…