topnews

അ​ഗ്നിപഥ് സൈന്യത്തിനെതിരെ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ

സൈനീകരെ അപമാനിച്ച് കേരളത്തിലും കലാപ നീക്കം. ഇന്ത്യൻ സൈന്യത്തിൽ പുതിയ പദ്ധതി നടപ്പാക്കുന്നതിനെതിരേ ഇപ്പോൾ കേന്ദ്ര സർക്കാർ മുമ്പ് നിരോധിച്ച മീഡിയ വണ്ണിന്റെ എഡിറ്റർ പ്രമോദ് രാമൻ രംഗത്ത് വന്നു. സി.പി എം നേതാവ് എം എ ബേബി പറഞ്ഞത് ശരിയാണ്‌ എന്നും അഗ്നിപഥ് പരിശീലനം ലഭിക്കുന്നവർ ആർഎസ്എസിന്റെ യുവസൈനികർ ആയിമാറാമെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ വെളിപ്പെടുത്തുകയായിരുന്നു. എം എ ബേബിയും പ്രമോദ് രാമനും പങ്കുവയ്ക്കുന്ന അജണ്ടക്ക് പിന്നിൽ കൃത്യമായും അവർ ജോലി ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ അജണ്ടയാണ്‌. എം എ ബേബി ജീവിക്കുന്നതും ജോലി ചെയ്യുന്നതും രാഷ്ട്രീയ പാർട്ടിയായ സി.പി.എമ്മിനെ പിൻ പറ്റിയാണ്‌. ബേബിക്കുള്ള ജീവിത ചിലവും മറ്റും പാർട്ടി നല്കുന്നു. പ്രമോദ് രാമനു ശംബളം നല്കുന്നത് മീഡിയ വൺ എന്ന ജമാ അത്തേ ഇസ്ളാമി ചാനലും. ഇതേ പ്രമോദ് രാമൻ മലയാള മനോരമയിൽ ഇരുന്നപ്പോൾ ഇങ്ങിനെ വാൻ ഉയരില്ലായിരുന്നു. മനോരമയിലെ രാഷ്ട്രീയം അതായിരുന്നു. എന്തായാലും മാധ്യമ പ്രവർത്തകരും അപ്പപ്പോൾ ജോളി ചെയ്യുന്ന സ്ഥാപനത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാവുകയാണ്‌

സൈന്യത്തേ ആർ എസ് എസ് ഭടന്മാർ എന്ന് ലക്ഷ്യം വയ്ച്ച് പറയണം എങ്കിൽ പിന്നിൽ സൈന്യത്തിനെ മതപരമായി വിക്ഷിക്കുക എന്നാണ്‌. കാശ്മീരിൽ സൈന്യം നടത്തുന്ന ഓപ്പറേഷനെ മുസ്ളീം വിരുദ്ധം എന്ന് പ്രസിദ്ധീകരിക്കുന്നതും ഇതേ നാവുകൾ തന്നെയാണ്‌ എന്ന് മറക്കരുത്.അഗ്‌നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വർഷം) ജോലി ആയതിനാൽ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നൽകില്ല എന്നും ആയുധ പരിശീലനത്തിന്റെ മൂല്യങ്ങൾ അവരിൽ കടന്നുകയറുകയും ചെയ്യും. അത് തുടർന്നങ്ങോട്ട് ഉപയോഗപ്പെടുത്താൻ കഴിയുംവിധം സൈനികവത്കരിക്കപ്പെട്ട സംഘടന ആർ.എസ്.എസ് ആയിരിക്കും എന്നതിൽ ഒരുസംശയവും വേണ്ട. ഇതാണ്‌ മീഡിയ വൺ എഡിറ്ററുടെ കുറിപ്പ്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

അഗ്‌നിപഥ് ജോലി കഴിഞ്ഞ് ഇറങ്ങുന്ന യുവാക്കൾ തൊഴിൽരഹിതരാകും എന്നത് തെറ്റായ ധാരണയാണ്. അവർ ആർ.എസ്.എസിന്റെ സൈനികരായി ജോലിതുടരും. ഇന്നേവരെ നമ്മുടെ സൈന്യം രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല. മറ്റനേകം രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്താണ് അത്. കുറ്റാന്വേഷണ/രഹസ്യാന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടപ്പോഴും സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഉന്നതമായ സ്വതന്ത്ര നിലപാട് കൈക്കൊണ്ടു. എന്നാൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥരിൽ ചിലർ (വി.കെ.സിംഗും മറ്റും) രാഷ്ട്രീയം പയറ്റുകയും അധികാര സ്ഥാനങ്ങളിൽ എത്തുകയും ചെയ്തു. എങ്കിലും ഒരു വൻ ഭൂരിപക്ഷം രാഷ്ട്രീയത്തോട് സൈനിക കാലഘട്ടത്തിൽ പാലിച്ച മൂല്യങ്ങൾ തുടർന്നവരുമാണ്. അഗ്‌നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വർഷം) ജോലി ആയതിനാൽ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നൽകില്ല. ആയുധ പരിശീലനത്തിന്റെ മൂല്യങ്ങൾ അവരിൽ കടന്നുകയറുകയും ചെയ്യും. അത് തുടർന്നങ്ങോട്ട് ഉപയോഗപ്പെടുത്താൻ കഴിയുംവിധം സൈനികവത്കരിക്കപ്പെട്ട സംഘടന ആർ.എസ്.എസ് ആയിരിക്കും എന്നതിൽ ഒരുസംശയവും വേണ്ട. എം.എ.ബേബി പറഞ്ഞതാണ് ശരി, അവർ ആർ.എസ്.എസിന്റെ യുവസൈനികർ ആയിക്കൂടായ്കയില്ല.

അതേ സമയം അഗ്നിപഥ്‘ ദേശീയ താൽപര്യങ്ങൾക്ക് എതിര് എന്നും; ആർഎസ്എസുകാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമമെന്നും എം.എ ബേബി പറയുന്നു.സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഇന്ത്യയിൽ പലയിടത്തും നടക്കുന്ന കലാപം കേരളത്തിലും പടർത്താനാണ്‌ ശ്രമിക്കുന്നത്.യുവ ആർഎസ്എസുകാരെ പിൻവാതിലിലുടെ ഒരു അർദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സർക്കാർ പണം ഉപയോഗിക്കാനുള്ള മാർഗവുമായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നതെന്നും ബേബി ആരോപിച്ചു. അതായത് സൈനീകരേ ആർ എസ് എസ്കാരായി വ്യാഖ്യാനിച്ച് സൈനീക നടപടികളിൽ മത വിവേചനം ഉണ്ടാക്കുകയാണ്‌. ഭാവിയിൽ ചൈനക്കും പാക്കിസ്ഥാനും എതിരേ പോരാടുന്ന സൈന്യത്തിന്റെ മനോവീര്യം തകർക്കുകയാണ്‌ ലക്ഷ്യം എന്നു വരെ വിമർശനം ബേബ്വിക്കെതിരേ വന്നു. അടുത്ത ഒന്നരവർഷം കൊണ്ട് പത്തുലക്ഷം സർക്കാർ ജോലി എന്ന കേന്ദ്ര സർക്കാർ നയത്തിനെതിരേയും ബേബി പ്രതികരിച്ചു. പത്തു ലക്ഷത്തിലേറെ ഒഴിവുകൾ ഉള്ളപ്പോൾ അവയിൽ നിയമനം നടത്താതെ കരാർ നിയമനങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമം ഉപേക്ഷിച്ച് ഈ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തി ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും അദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നിൽ ഒന്നും തൊഴിൽ ആവശ്യമുള്ള പ്രായത്തിലാണ്. അവരെ തൊഴിലില്ലാത്തവരായി അലയാൻ വിടുന്നത് സാമൂഹ്യവിരുദ്ധശക്തികൾക്ക് ആൾക്കൂട്ടം നൽകുന്നത് പോലാകുമെന്നും ബേബി വിമർശിച്ചു. സംഭവത്തിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ രാജ്യത്ത് ഉയർന്നിരുന്നു. എന്നാൽ അഗ്നിപഥ് പദ്ധതിക്ക് പിന്തുണയുമായി പ്രതിപക്ഷ നിരയിലെ പ്രമുഖർ തന്നെ രരംഗത്തുവന്നു. ഇന്ത്യയ്ക്ക് യുവ സൈനിക ശക്തി അനിവാര്യമാണെന്നായിരുന്നു കോൺഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയുടെ പ്രതികരണം. സൈനിക വിഭാഗങ്ങളെ തൊഴിലുറപ്പ് പദ്ധതികളായല്ല കാണേണ്ടതെന്നും അദേഹം വിമർശിച്ചു. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ അർത്ഥശൂന്യമാണെന്നും അദേഹം പറഞ്ഞു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

3 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

3 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago