entertainment

രണ്ട് ഓപ്പറേഷനും സക്സസ് ആയി, എല്ലാവരുടെയും പ്രാർത്ഥനക്ക് നന്ദി- പ്രണവ് ഷഹാന

പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ഏവർക്കും ഉദാഹരണമാണ് ഇവർ. ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വരനാനായി ഷഹാനയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴുണ്ട്. നെഞ്ചിന് താഴെ തളർന്ന് കിടക്കാണ് പ്രണവ്. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് പലരും. ഇവർ എങ്ങനെ ഒന്നിച്ച് ജീവിക്കുമെന്ന് പറഞ്ഞവർക്കുള്ള ഉത്തരമാണ് ഇവരുടെ ജീവിതം.

ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വിശേഷം പങ്കുവെക്കുകയാണ് പ്രണവ്. ചങ്കുകളേ… എൻ്റെ ആദ്യ രണ്ട് ഓപ്പറേഷനും സക്സസ് ആയി. ഇനി ഇൻഫെക്ഷൻ വരാതെ ശ്രദ്ധിക്കണം. അതൊക്കെ ക്ലീയർ ആയതിന് ശേഷമാണ് മൂന്നാമത്തെ ഓപ്പറേഷൻ നടത്തുക. കഴുത്തിലിട്ട പ്ലേറ്റിൻ്റെ സ്ക്രൂ കൊണ്ട് ഉണ്ടായ അന്നനാളത്തിലെയും, ശ്വാസനാളത്തിലേയും ഹോൾ അടക്കുക എന്നതാണ് ഡോക്ടർമാരുടെ അടുത്ത ദൗത്യം. അത് ഇത്തിരി മേജർ ഓപ്പറേഷൻ ആയത്കൊണ്ട് തന്നെ സമയം എടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞത് . നാളെ ചിലപ്പോൾ ഡിസ്ചാർജ് ആവും ട്ടാ. ഇനി ഇതൊക്കെ ഉണങ്ങി കഴിയുമ്പോഴാണ് ചെക്കപ്പിന് വരാൻ പറഞ്ഞിരിക്കുന്നത്…. എനിക്ക് ഇപ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്. അതിന് കാരണക്കാർ എന്നെ സഹായിച്ച എനിക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങൾ ഒരോരുത്തരുമാണ്. നന്ദി ഉണ്ട് ഒരുപാട്… ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം പ്രണവ് ഷഹാന.

എട്ടു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാന ഇഷ്ടപ്പെടുന്നത്. ഷഹന പ്രണയം അറിയിച്ചപ്പോൾ പ്രണവ് പരമാവധി നിരുത്സാഹപ്പെടുത്തി. എന്നാൽ ഷഹന പിന്മാറാൻ തയ്യാറല്ലായിരുന്നു. പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ നിന്നും ഒരു ചലനവുമില്ലായിരുന്നു. പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലാണ് ഷഹന മാർച്ച് മൂന്നിന് തൃശൂരിലേക്ക് കയറുന്നത്. തൃശൂരിൽ നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു.

അവിടെ വച്ചാണ് ഷഹന ആദ്യമായി പ്രണവിനെ കാണുന്നതും. നേരിട്ടു കണ്ടപ്പോഴും വിവാഹത്തിൽ നിന്നും നിരുത്സാഹപ്പെടുത്തിയെങ്കിലും ഷഹന വഴങ്ങിയില്ല. ഇതോടെയാണ് നാലാം തീയതി പ്രണവ് ഷഹനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തിയത്. വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായതോടെയ ഷഹനയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

7 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

10 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

39 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

47 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago