entertainment

പ്രണവിനെ കണ്ട് തുള്ളിച്ചാടി ആരാധിക

പ്രേക്ഷകരുടെ പ്രീയ താരമാണ് പ്രണവ് മോഹൻലാൽ. ആരാധികയ്ക്കൊപ്പമുള്ള പ്രണവ് മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രണവിനെ നേരിട്ട് കണ്ട സന്തോഷത്തിൽ ഫോട്ടോ എടുക്കുകയും പരിചയപ്പെടുകയും ചെയ്യുന്ന ആരാധികയെ വിഡിയോയിൽ കാണാം. യാത്ര ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെ യാത്രയ്ക്കിടെയാണ് ആരാധികയും കണ്ടെത്തിയത്. സ്ഥലം ഏതെന്നു വ്യക്തമല്ല. പ്രണവിന്റെ പുതിയ യാത്ര ഊട്ടിയിലേക്കാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

പ്രണവിന്റേതായി ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം ഹൃദയമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലും പ്രണവ് മോഹൻലാലും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. പ്രണവ് നായകനായെത്തിയ ആദിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടും ഹൃദയവുമെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. പുനർജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി, എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു.

പ്രണവിന്റെ ലാളിത്യത്തെ കുറിച്ചുള്ള പല സോഷ്യൽ മീഡിയ പോസ്റ്റുകളും മുൻപ് വൈറലായിട്ടുണ്ട്. ജാഡയില്ലാതെ, എല്ലാവരോടും വളരെ സ്‌നേഹത്തിലും സൗമ്യതയിലും പെരുമാറുന്ന താരമെന്നാണ് പ്രണവിനെ കുറിച്ച് ആരാധകർ പറയുന്നത്. പ്രണവിന്റെ യാത്രകളോടുള്ള താൽപര്യത്തെക്കുറിച്ചും ആരാധകരും സുഹൃത്തുക്കളും സംസാരിക്കാറുണ്ട്.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

5 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

27 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

51 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

52 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago