entertainment

ആഡംബരം ഒട്ടുമില്ല, കാരവാന്റെ ചിത്രം പങ്കിട്ട് പ്രണവ്

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലും പ്രണവ് മോഹൻലാലും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. പ്രണവ് നായകനായെത്തിയ ഹൃ​ദയവും ആദിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടുമെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം പുറത്തിറങ്ങിയതോടെ ആരാധകരും ഏറി. ചെറിയപ്രായത്തിൽ തന്നെ പ്രണവം പോകാത്ത രാജ്യങ്ങളുമില്ല. ഒറ്റയ്ക്കുള്ള യാത്രകളാണ് ഏറെയും. ഹിമാലയൻ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ നടത്തിയത് പല വിഡിയോകളിലൂടെ കണ്ടിട്ടുമുണ്ട്.

ഇപ്പോഴിതാ പ്രണവ് പങ്കുവെച്ച യാത്രയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ആഡംബരം പടിക്ക് പുറത്താണ് ഈ താരംപുത്രനെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇത്തവണയും പ്രണവ് പങ്ക് വച്ചത്. എന്നാൽ പ്രണവിന്റെ കാരവാൻ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. സാധാരണ ടെമ്പോ വാനിന്റെ തുറന്നിട്ട പിൻഭാഗമാണ് നടൻ പങ്കുവച്ച ചിത്രങ്ങളിൽ ആദ്യം. അതിലേക്കു നോക്കിയാൽ ടവ്വലുകൾ, ഷോർട്സ്, ഷൂസ്, ചായപ്പാത്രം എന്നിവയെല്ലാം വാരി നിരത്തിയത് കാണാം.

പുറത്തൊരു ചെറിയ മേശമേൽ പാചകത്തിന് അത്യാവശ്യം കൈകാര്യം ചെയ്യാൻ സാധിക്കുന്ന ചില വസ്തുക്കളുമുണ്ട്. നിലവിൽ യൂറോപ്പിലാണ് പ്രണവ് ഉള്ളത്. സ്‌പെയിൻ, അയർലൻഡ് എന്നിവിടങ്ങളിലെ ചിത്രങ്ങളും അടുത്തിടെ നടൻ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ എത്തിയത്.

യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെ ഒരു കോഫി ഷോപ്പിൽ എപ്പോഴത്തെയും പോലെ സാധരണ ലുക്കിലുള്ള ഫോട്ടോയും നടൻ പങ്ക് വച്ചിട്ടുണ്ട്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു മനുഷ്യൻ ആണ് ഇത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല എങ്കിലും ഹാപ്പി ഓണം ആശംസകൾ, മകനെ മടങ്ങി വരൂ, അങ്ങനെ വർഷങ്ങൾക്കുശേഷം ഒരു ഫോട്ടോ കാണാൻ സാധിച്ചു, നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ എന്നിങ്ങനെ പോവുകയാണ് കമന്റുകൾ.

പ്രണവിന്റെ ലാളിത്യത്തെ കുറിച്ചുള്ള പല സോഷ്യൽ മീഡിയ പോസ്റ്റുകളും മുൻപ് വൈറലായിട്ടുണ്ട്. ജാഡയില്ലാതെ, എല്ലാവരോടും വളരെ സ്‌നേഹത്തിലും സൗമ്യതയിലും പെരുമാറുന്ന താരമെന്നാണ് പ്രണവിനെ കുറിച്ച് ആരാധകർ പറയുന്നത്. പ്രണവിന്റെ യാത്രകളോടുള്ള താൽപര്യത്തെക്കുറിച്ചും ആരാധകരും സുഹൃത്തുക്കളും സംസാരിക്കാറുണ്ട്. പുനർജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

47 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago