entertainment

മലയാളികൾക്ക് ഇപ്പോഴും ഒരു പുരോഗമനവും ഇല്ലല്ലോ, ഇതേ പോലെ ഫ്‌ളുവന്റായി ഇംഗ്ലീഷ് സംസാരിക്കാൻ എത്ര പേർക്ക് സാധിക്കും

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ഇന്ദ്രജിത്തിന്റേത്. ഭാര്യ പൂർണിമ ഇന്ദ്രജിത്തും മലയാളികൾക്ക് സുപരിചിതരാണ്. ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട് നടി. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും മലയാളികൾക്ക് സുപരിചിതരാണ്. ഇരുവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. കഴിഞ്ഞ ദിവസം പ്രിയ മോഹന്റെ വീട്ടിൽ നിന്നുള്ള വിശേഷങ്ങൾ പങ്കിട്ട് പ്രാർത്ഥന എത്തിയിരുന്നു. ഒരു ഹാപ്പി ഫാമിലിക്കൊപ്പമുള്ള ഒരു ദിവസം എന്ന് പറഞ്ഞായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. പെട്ടന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്,

മലയാളികൾക്ക് ഇപ്പോഴും ഒരു പുരോഗമനവും ഇല്ലല്ലോ, ഒരു പെൺകുട്ടി ഷോർട് ഡ്രസ് ഇട്ടാൽ ചോദിക്കും ഡ്രസ് അലർജി ആണോന്ന്, ഇംഗ്ലീഷ് സംസാരിച്ചാൽ കമന്റ് ചെയ്യും. ജോസഫേ, കുട്ടിക്ക് മലയാളം അറിയില്ല എന്ന് കമന്റ് ചെയ്യുന്ന എത്ര പേർക്ക് ഇതേ പോലെ ഫ്‌ളുവന്റായി ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്നായിരുന്നു ഒരാൾ കമന്റിട്ടത്. അത് അവളുടെ സ്വാതന്ത്ര്യമാണ്, അതെന്താണ് എല്ലാവരും മനസ്സിലാക്കാത്തതെന്നായിരുന്നു ഒരാളുടെ ചോദ്യം.

പിന്നണി ഗായിക എന്ന നിലയിൽ മലയാളത്തിലും ബോളിവുഡിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു. പാട്ടും ഗിത്താർ വായനയും ഡബ്‌സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്ബ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.

Karma News Network

Recent Posts

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

22 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

46 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

47 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

2 hours ago