മലയാളത്തിലെ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജായി വന്ന് മലയാളിക്ക് പരിചിതനായ കൊറിയോഗ്രഫറാണ് പ്രസന്ന മാസ്റ്റർ എന്നറിയപ്പെടുന്ന പ്രസന്ന സുജിത്ത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പ്രസന്ന സുജിത്ത് മലയാള സിനിമയിലുണ്ട്. റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീനിലും സജീവമായതിനാൽ കൊറിയോഗ്രാഫർ എന്ന നിലയിൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖവും ഇദ്ദേഹത്തിന്റേതായിരിക്കും. പ്രശ്സത നൃത്തസംവിധായകരായ രഘു മാസ്റ്റർ, കലാ മാസ്റ്റർ, ബൃന്ദ മാസ്റ്റർ എന്നിവരുടെ കുടുംബത്തിൽ നിന്നു വരുന്ന പ്രസന്ന ഈ രംഗത്തേക്ക് കടന്നുവന്നതും തികച്ചും സ്വാഭാവികമായിരുന്നു.
മലയാള സിനിമയിലെ ന്യത്തമേഖലയെക്കുറിച്ച് കുറിച്ച് തുറന്നു പറയുകയാണ് പ്രസന്ന മാസ്റ്റർ. സിനിമയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ സ്വാഭാവികമായും കൊറിയോഗ്രാഫി മേഖലയിലും പ്രകടമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2010 ന് ശേഷം ഒരുപാട്ട് പോലും ഇല്ലാത്ത സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. തട്ടുപൊളിപ്പൻ ഗാനങ്ങളും ഐറ്റം സോങുകളുമെല്ലാം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു കൊറിയോഗ്രാഫറുടെ ജോലി എന്നാൽ നൃത്തച്ചുവടുകൾ ഒരുക്കുക എന്നത് മാത്രമല്ല. സിനിമയിലെ സ്ലാപ്പ്സ്റ്റിക് കോമഡി രംഗങ്ങൾ മൊണ്ടാഷ്, കോമഡി ബേസ്ഡ് സോങ്സ് ഇതെല്ലാം ചിട്ടപ്പെടുത്തേണ്ട ചുമതലകൂടി ഒരു കൊറിയോഗ്രാഫറുടേതാണെന്നാണ് പ്രസന്ന മാസ്റ്ററുടെ പക്ഷം. അതിൽ ചിലപ്പോൾ ആക്ഷൻ കൊറിയോഗ്രഫിയും ഉൾപ്പെട്ടേക്കാം. സി.ഐ.ഡി മൂസയിലെ ദിലീപേട്ടന്റെ ഇൻട്രോ സീനെല്ലാം ഫെെറ്റ് മാസ്റ്ററും ഡാൻസ് മാസ്റ്ററും ചേർന്ന് എടുത്തതാണ്. അതുപോലെ പൊറിഞ്ചു മറിയം ജോസിലെ ഒട്ടുമിക്ക സീക്വൻസിലും ഫെെറ്റ് മാസ്റ്ററും ഡാൻസ് മാസ്റ്ററും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.
മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…
കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…
കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. അഭിനയത്തിന് പുറമെ ഡബ്ബിം…
കൊച്ചി: പെരുമ്പാവൂർ വെങ്ങൂരിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാൾകൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ…
ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…