topnews

വിഴിഞ്ഞത്ത് കടൽ വഴിമാറി, തിരുവനന്തപുരം തകരും

വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിർണ്ണായമായ വിവരങ്ങൾ കർമ്മ ന്യൂസിന്‌. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അന്നത്തേ മന്ത്രി കെ ബാബുവും ഇടപെട്ട് ഉണ്ടാക്കിയ കരാറിൽ കോടികൾ അഴിമതി പണമായി കൈപറ്റി എന്നാണ്‌ ഇപ്പോൾ പുറത്ത് വരുന്നത്. സർക്കാർ വിഴിഞ്ഞത്ത് ഖജനാവിൽ നിന്നും പണം എടുത്ത് 300 ഏക്കർ സ്ഥലം വാങ്ങി. ഈ സ്ഥലം അദാനിക്ക് 99 വർഷത്തേക്ക് പാട്ടത്തിനു നല്കി. മാത്രമല്ല പാട്ടത്തിനു നല്കിയ സെന്റിനു 70 ലക്ഷം വരെ വിലയുള്ള ഭൂമി പണയം വയ്ക്കാനും അദാനിക്ക് കരാറിൽ അനുമതി നല്കി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് എം കെ സലിം നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഗൗതം അദാനി, ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ ബാബു, ജയിംസ് വർഗീസ് തുടങ്ങിയവർ കേസിൽ പ്രതികളാണ്‌

ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സന്ദർശിക്കാൻ അഴിമതി വിരുദ്ധ പോരാട്ടം നടത്തി ലോക ശ്രദ്ധ നേടിയ അഡ്വ പ്രശാന്ത് ഭൂഷൻ ശനിയാഴ്ച്ച വിഴിഞ്ഞത്ത് സന്ദർശനത്തിനെത്തുന്നു. അദാനി ഇഷ്ടം പോലെ കടലിലേക്ക് അശാസ്ത്രീയമായി കല്ലിട്ട് നികത്തുന്നതിനാൽ കടലിന്റെ ഘടന ഈ പ്രദേശത്ത് മാറി. കടൽ ഘടന മാറിയതിനാൽ പൂന്തിറ ഉതൽ ശഘുമുഖം വരെ കടലോരം തകർന്നു. പൂന്തിറ എന്ന പ്രദേശം തന്നെ ഇല്ലാതാകുന്നു. ശഘുമുഖത്ത് കടൽ തിരകൾ തിരുവന്തപുരം വിമാനത്താവളത്തിന്റെ ഭിത്തിയിൽ വരെ എത്തി. ഇങ്ങിനെ പോയാൽ വിമാനത്താവളത്തിൽ കടൽ കയറും. വരും വർഷം തന്നെ..തുടർന്ന് തൊട്ടടുത്തുള്ള ഐ എസ് ആർ ഒയും, ബ്രമോസ് കേന്ദ്രത്തിലും എല്ലാം കടലെത്തും. അശാസ്ത്രിയമായി വിഴിഞ്ഞത്ത് കടലിന്റെ ഘടന മാറ്റിയതാണ്‌ കാരണം

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

20 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

22 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

37 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

2 hours ago