topnews

പ്രശാന്ത് ഭൂഷണിനെതിരായ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റാൻ സുപ്രീംകോടതി

പ്രശാന്ത് ഭൂഷണിനെതിരായ കേസ് മറ്റേതെങ്കിലും ബെഞ്ചിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നു. പ്രശാന്ത് ഭൂഷൺ തെഹൽക മാഗസിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിലാണ് തീരുമാനം വന്നത്. കേസ് സെപ്തംബർ 10ന് മറ്റേതെങ്കിലും ബെഞ്ച് പരി​ഗണിക്കും.. പരമോന്നത കോടതിയിൽ നീതി കിട്ടും എന്ന ജനങ്ങളുടെ വിശ്വാസം ഇല്ലാതാകരുതെന്ന് ജസ്റ്റിസ് അരുൺമിശ്ര അഭിപ്രായപ്പെട്ടു. അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതി അലക്ഷ്യ കേസ് സുപ്രീംകോടതി പരി​ഗണിക്കുമ്പോഴാണ് പരാമർശം.

പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ചോദ്യങ്ങളിൽ വിശദമായി വാദം കേൾക്കണമെന്ന് അഭിഭാഷകൻ രാജീവ് ധവാൻ കോടതിയിൽ വ്യക്തമാക്കി.. താൻ കുറച്ച് നാൾ കൂടിയേ സുപ്രീംകോടതിയിൽ ഉള്ളുവെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മറ്റേതെങ്കിലും ബെഞ്ച് ഈ കേസ് പരിഗണിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം സിവെക്തമാക്കി. ഈ കേസിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലിന് പുറമെ അമിക്കസ്ക്യൂറിയെ നിയമിക്കേണ്ടിവരുമെന്നും ജസ്റ്റിസ് അരുൺമിശ്ര അഭിപ്രായപ്പെട്ടു… തുടർന്നാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ഉത്തരവായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്കെതിരായ ട്വീറ്റിന്റെ പേരിലുള്ള കോടതി അലക്ഷ്യ കേസിൽ മാപ്പുപറയില്ലെന്ന് അറിയിച്ച് പ്രശാന്ത് ഭൂഷണ്‍ നൽകിയ സത്യവാങ്മൂലവും സുപ്രീംകോടതി ചൂവാഴ്ച പരിശോധിക്കും. മാപ്പുപറയാൻ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്‍റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാങ്മൂലത്തിൽ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസിനെതിരെ ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാങ്മൂലം നൽകണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. അത് തള്ളിയ സാഹചര്യത്തിൽ ശിക്ഷ വിധിക്കുന്ന നടപടിയിലേക്ക് പോകണോ എന്നതിൽ ചൊവാഴ്ച സുപ്രീംകോടതി തീരുമാനം എടുത്തേക്കും.

കോടതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ചെയ്തതില്‍ മാപ്പ് പറയില്ലെന്ന് കഴിഞ്ഞ ദിവസമാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ നിലപാട് എടുത്തത്. ഇതിന് വ്യാപകമായ പിന്തുണയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുണ്ടായത്. മാപ്പ് പറയാന്‍ വിസമ്മതിച്ച നടപടിയെ മഹാത്മാഗാന്ധിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും നിലാപാടുകളുമായി താരതമ്യം ചെയ്തുള്ള ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെയാണ് പ്രശാന്ത് ഭൂഷണ്‍ തള്ളികളഞ്ഞത്.. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയേയും സുപ്രീം കോടതിയേയും വിമർശിച്ചുള്ള ട്വീറ്റുകളുടെ പേരിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് ഓഗസ്റ്റ് 14ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.താൻ തന്റെ ഉന്നതമായ കടമയും ഉത്തരവാദിത്വവും നിർവഹിക്കുകയാണ് ചീഫ് ജസ്റ്റിസിനും സുപ്രീം കോടതിക്കുമെതിരായ വിമർശനത്തിലൂടെ എന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഏതൊരു ജനാധപത്യ സ്ഥാപനത്തേയും വിമർശിക്കാൻ കഴിയണം. ജനാധിപത്യവും ഭരണഘടനയും ആണ്‌ വലുത്. ജനങ്ങൾക്ക് കോടതിയേയും വിമർശിക്കാൻ കഴിയണം. ഈ വാദങ്ങളിൽ പ്രശാന്ത് ഭൂഷൻ ഉറച്ച് നില്ക്കുമ്പോൾ വരുന്ന ദിവസങ്കൽ നിർണ്ണായകം തന്നെയാണ്..

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

2 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

29 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

41 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago