trending

യു.എ.ഇ 25000 കോടി ബാങ്ക് ലോൺ തട്ടിപ്പ്, പ്രതികൾക്ക് പിണറായിയുമായി അടുത്ത ബന്ധം

യു.എ.ഇ യിലെ ബാങ്കിൽ 25000 കോടിയോളം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ ബാങ്ക് ലോൺ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ പ്രശാന്ത് മാങ്ങാട്ടിനും സഹോദരൻ പ്രമോദ് മാങ്ങാട്ടിനും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം ഉള്ളതായി ആരോപണം ഉയരുന്നു.  യു.എ.ഇയിലെ വിവിധ ബാങ്കുകളിൽ നിന്നും ലോൺ തട്ടിപ്പ് നടത്തിയതിൽ നിയമ നടപടി നേരിടുന്ന പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മാങ്ങാടും പ്രമോദ് മാങ്ങാടും ഒളിവിലാണ്.

യു.എ.ഇ പോലീസ് അന്വേഷിക്കുന്ന ഇവർ ആ രാജ്യത്ത് നിന്നും കടന്ന് ഇന്ത്യയിൽ എത്തുകയും തുടർന്ന് ഇപ്പോൾ അമേരിക്കയിലേക്ക് കടന്നു എന്നുമാണ്‌ അറിയുന്നത്. പ്രശാന്ത് മാങ്ങാടും സഹോദരൻ പ്രമോദ് മാങ്ങാടും ചേർന്ന് നിർമ്മിച്ച പാലക്കാട് നെന്മാറയിലെ അവിറ്റസ് ആശുപത്രിയുടെ ഉത്ഘാടനം അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു നിർവഹിച്ചത്

Promoth Manghat

. യു.എ.ഇ എന്ന രാജ്യത്തേ ബാങ്കിനേ കബളിപ്പിച്ച തുക എവിടെയാണ്‌ ഇവർ ഒളിപ്പിച്ചത് എന്ന് ഇപ്പോഴും നിശ്ചയമില്ല. ദില്ലിയിലും കേരളത്തിലും ഇവർക്ക് പലയിടത്തായും നിക്ഷേപം ഉണ്ട്. അവിറ്റസ് സൂപ്പർ സെപെഷ്യാലിറ്റി ആശുപത്രി അതിലൊന്നാണ്‌ എന്നും പറയുന്നു. 5 കൊല്ലം മുമ്പ് വരെ സാധാരണക്കാരായി യു.എ.ഇയിൽ സാധാരണ ജോലിക്ക് എത്തിയവരായിരുന്നു പ്രശാന്ത് മാങ്ങാടും പ്രമോദ് മാങ്ങാടും. പിന്നീട് കഴിഞ്ഞ 5 കൊല്ലം കൊണ്ട് ഇവർ സഹസ്ര കോടീശ്വരന്മാരായി വളരുകയായിരുന്നു. പ്രത്യേകിച്ച് ഇവർക്ക് സ്വന്തമായി ഒരു ബിസിനസും ഇല്ലായിരുന്നു.

ഡോ ബി.ആർ.ഷെട്ടിയുടെ യു.എ.ഇ സ്റ്റോക്സ് എക്സ്ഞ്ചേഞ്ചിന്റെ സി.ഇ ഒ ആയിരുന്നു പ്രമോദ് മാങ്ങാട്. സഹോദരൻ പ്രശാന്ത് മാങ്ങാട് ഡോ ബി.ആർ ഷെട്ടിയുടെ എൻ.എം.സി ആശുപത്രി ഗ്രൂപ്പിന്റെ സി.ഇ ഒ ആയിരുന്നു. ഈ 2 സ്ഥാപനങ്ങളുടേയും പേരിൽ ഇവർ അര ലക്ഷത്തിലേറെ കോടിയുടെ ലോൺ എടുക്കുകയും സാമ്പത്തിക ദുരുപയോഗം നടത്തുകയും പണം വൻ തോതിൽ വഴിമാറ്റുകയും ചെയ്യുകയായിരുന്നു.

ഷെട്ടിയുടെ വ്യാജ ഒപ്പുകൾ ഇട്ട് ബാങ്ക് ലോണുകൾ എടുത്തു എന്നും വ്യക്തമായിട്ടുണ്ട്. യു.എ.ഇയിൽ 25000 കോടി രൂപയുടെ ലോൺ തട്ടിപ്പ് കേസിലെ പ്രതികൾ ഇപ്പോൾ എവിടെ ഉണ്ട് എന്നു പോലും ആർക്കും അറിയില്ല. ഇതിനിടെ കൊറോണ പടരുന്ന ആദ്യ ഘട്ടത്തിൽ ഏതാണ്ട് 3 മാസം മുമ്പ് പിണറായി വിജയൻ തന്റെ പത്ര വൈകിട്ടത്തേ പതിവു പത്ര സമ്മേളനത്തിൽ ഈ പ്രതികളേ പുകഴ്ത്തി സംസാരിച്ചിരുന്നു.

Prasanth Manghat

ഗൾഫിൽ നല്ല രീതിയിൽ ബിസിനസ് നടത്തുന്ന മാതൃകാ പ്രവാസികൾ എന്നായിരുന്നു ഇവരെ മുഖ്യന്റെ വൈകുന്നേര തള്ളിൽ വിശേഷിപ്പിച്ചത്. ഇവർ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായിരുന്നു ഇവരെ പിണറായി വിജയൻ പത്ര സമ്മേളനത്തിൽ പ്രശംസിക്കാൻ കാരണം.

ഇതിനും പുറമേ തൃശൂർ സ്വദേശിയായ സുനിലൻ എന്ന മലയാളിയുടെ ബിസിനസ് തട്ടി എടുത്തതും ഈ പ്രവാസി ബിസിനസുകാരനെ പീഢിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു വിജിലസ് കേസും ഉണ്ടായിരുന്നു. ഈ കേസിലെ പ്രതികൾ പ്രശാന്ത് മാങ്ങാട്, താരിഖ് ബഷീർ തുടങ്ങി യു.എ.ഇ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾ ആയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇടപെട്ട് ഈ കേസ് ഒതുക്കുകയായിരുന്നു.

prasanth-manghat with kk kk shailaja

അന്ന് അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി പ്രതികളേ അറസ്റ്റ് ചെയ്തിരുന്നു എങ്കിൽ ഇവർ യു.എ.ഇയിൽ 25000 കോടി രൂപയുടെ ബാങ്ക് ലോൺ തട്ടിപ്പ് നടത്തില്ലായിരുന്നു. പ്രതികളും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നിരവധി ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്

പാലക്കാട് 1000 കോടിക്ക് അടുത്ത് മൂല്യം ഉള്ള അവിറ്റിസ് സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രി മാങ്ങാട് സഹോദരന്മാർക്ക് എങ്ങിനെ ഉണ്ടാക്കാനായി. ആശുപത്രി ഉണ്ടാക്കിയത് നല്ലത് തന്നെ. എന്നാൽ യു.എ.ഇ രാജ്യത്തേ ചതിച്ച് കൊണ്ടുവന്ന പണം അതിനു പിന്നിൽ ഉണ്ട് എങ്കിൽ 28 ലക്ഷം പ്രവാസികളോടും ചെയ്ത ചതിയാണത്. പാലക്കാട് 1000 കോടിയുടെ ആശുപത്രി പ്രതികൾ നിർമ്മിച്ചിട്ട് അവരുടെ ഭാര്യമാരുടെ പേരിൽ അതിന്റെ ഉടമസ്ഥാവകാശം നൽകി. അതായത് നിയമ നടപടി ഉണ്ടായാൽ പൊലും നിക്ഷേപം ഭദ്രമായി സൂക്ഷിക്കാൻ നടത്തിയ നീക്കം. ഇവരുടെ ബിനാമി സ്വത്തുകളും, ബിസിനസുകളും, കമ്പിനികളും ഇപ്പോൾ നോക്കി നടത്തുന്നത് പ്രദീപ് പാലാട്ട് എന്ന പ്രശാന്തിന്റെ ഭാര്യാ സഹോദരനാണ്‌.

ഇന്ത്യയെ യു.എ.ഇയിൽ ഇരുന്ന് ചതിച്ച മലയാളികൾക്ക് കേരളത്തിൽ പട്ട് മെത്ത വിരിച്ച കേരളാ സർക്കാർ തന്നെ യു.എ.ഇയെ കാൽ ലക്ഷം കോടി രൂപ ചതിച്ച മലയാളികൾക്കും സൗഹൃദവും അഭയവും, നല്കുന്നു. യു.എ.ഇയിൽ നടത്തിയ ഈ തട്ടിപ്പിൽ കേരളത്തിൽ എത്തിച്ച പണത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വരെ ഉണ്ട് എന്നതാണ്‌ സത്യം.

Prasanth and Promoth Manghat with pinarayi vijayan

ഇപ്പോൾ എൻ.ഐ.എ ലിസ്റ്റിൽ ഉള്ള പിണറായിയുടെ വിശ്വസ്ഥൻ ശിവ ശങ്കരൻ തന്നെയാണ്‌ യു.എ.ഇയെ ചതിച്ച മലയാളികളേ മുഖ്യമന്ത്രി പിനറായി വിജയനിലേക്ക് അടുപ്പിച്ചതും എന്നും ആരോപണം ഉയരുന്നു. എന്നാൽ ഇതിൽ എല്ലാം പിണറായി വിജയൻ പെട്ട് പോയി എന്നതാണ്‌ സത്യം. ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനും അടുത്ത് കൂടുന്നവരുടെ തനി സ്വഭാവവും ക്രിമിനൽ പശ്ചാത്തലവും വ്യക്തമാക്കി കൊടുക്കുന്നതിലും പരാജപ്പെട്ടു

യു.എ.ഇയിൽ നിന്നും 25000ത്തോളം( ഇരുപത്തി അയ്യായിരം) കോടി രൂപയുടെ ബാങ്ക് ലോൺ തട്ടിപ്പ് നടത്തിയ കണ്ണികളിലേ പ്രധാനിയായ മലയാളി താരിഖ് ബഷീർ ഒളിവിലാണ്‌. കൊല്ലം സ്വദേശിയായ താരിഖ് ബഷീർ യു.എ.ഇയിലെ ഒരു ബാങ്കിൽ ക്ളറിക്കൽ തസ്തികയിൽ ജോലി ചെയ്യുന്ന ആളായിരുന്നു. സാധാരണക്കാരന്നും സാധാരണ വരുമാനവും മാത്രമുള്ള താരിഖ് ബഷീർ 2015 മുതൽ പെട്ടെന്ന് കോടീശ്വരനും പിന്നെ ശത കോടീശ്വരനും ആകുകയായിരുന്നു. കള്ള പണ ഇടപാടും ബ്രോക്കർ പണിയും, റിയൽ എസ്റ്റേറ്റ് , ബാങ്കുകളിൽ നിന്നും വ്യവസായികൾക്ക് ലോൺ എടുത്ത് നൽകി കമ്മീഷൻ വാങ്ങൽ അങ്ങിനെ ഇയാൾ വളർന്നു വമ്പൻ സ്രാവായ ആളാണ്‌ താരിഖ് ബഷീർ.പ്രവാസിയായ തൃശൂർ കാരൻ സുനിലന്റെ കമ്പിനി തട്ടിച്ചെടുത്ത കേസിലും താരിഖ് ബഷീർ പ്രതിയായിരുന്നു. വിജിലസിൽ ഈ കേസ് ഒതുക്കിയതും മുഖ്യമന്ത്രിയുടെ ഇടപെടൽ ആയിരുന്നു

Karma News Network

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

4 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

33 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

1 hour ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago