നിപാ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് കഴിഞ്ഞ വർഷം വീണ്ടും വിവാഹിതനായിരുന്നു. പ്രതിഭയാണ് ഭാര്യ. ഇപ്പോഴിതാ തങ്ങളുടെ യൂട്യൂബ് ഫാമിലിയുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പ്രതിഭയും സജീഷും. പ്രതിഭ ഇപ്പോൾ ജോലിക്ക് പോകുന്നില്ല. മകൾ ദേവുവിന്റെ പഠനത്തിന് വേണ്ടിയുള്ള അഡ്മിഷൻ സംബന്ധിക്കുന്ന തിരക്കുകളിൽ ആണ്. നഴ്സിങ് ആണ് മകളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത്. കേരളത്തിൽ തന്നെ കിട്ടുമോ എന്ന് നോക്കുന്നു.
ഇപ്പോൾ ബേബി പ്ലാനിങ് ഇല്ല, പക്ഷെ ഒരാൾ കൂടി നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ അത് സന്തോഷം മാത്രമാണ്. ഇടക്ക് വച്ച് പ്രതിഭ ഗർഭിണി ആയിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഒഴിവായി പോയി. അത് വിഷമം ആയിരുന്നു എങ്കിലും ഇപ്പോൾ ഓക്കേ ആണ്. അത്കൊണ്ടുതന്നെ അങ്ങനെ ഒരാൾ വന്നാൽ ഉറപ്പായും അറിയിക്കാം- സജീഷ് പറയുന്നു.
ആദ്യ ഭാര്യയെ ആണോ രണ്ടാം ഭാര്യെയ ആണോ ഇഷ്ടം എന്ന ചോദ്യത്തിന് ആളുകൾക്ക് എന്തൊക്കെയാണ് അറിയാൻ താത്പര്യം എന്നാണ് സജീഷ് പറഞ്ഞത്. എനിക്ക് രണ്ടുപേരും എന്റെ പങ്കാളികൾ ആണ്. അവരോട് രണ്ടാളോടും എനിക്ക് തുല്യമായ ഇഷ്ടമാണ്. രണ്ടുപേരെയും ഈ നിമിഷം വരെ താൻ സ്നേഹിക്കുന്നതിൽ പിഴവ് കാണിച്ചിട്ടില്ല എന്നാണ് വിശ്വാസം.
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ…
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…