topnews

ഭർത്താവുമായി പിരിഞ്ഞത് 14 വർഷത്തിനുശേഷം, ആ സമയത്ത് ഡിവോഴ്സ് കുററകരമായിരുന്നു- പ്രതിഭ

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് കഴിഞ്‍ഞ ദിവസമാണ് വീണ്ടും വിവാഹിതനായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ നടന്നത്. ദിവസങ്ങൾക്ക് മുൻപാണ് തന്റെ മക്കൾക്ക് അമ്മയായി പ്രതിഭയെത്തുന്ന വിവരം സജീഷ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയാണ് പ്രതിഭ.

ഇപ്പോളിതാ ഇവരുടെ പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മലയാളികൾ അത്രയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നയാളാണ് ലിനി സിസ്റ്റർ. അവരുടെ മക്കളെ ഞാൻ നന്നായി നോക്കുമോ എന്ന പേടിയിലാണ് അഭിപ്രായങ്ങൾ വന്നത്. അവരുടെ സ്‌നേഹത്തിൽ നിന്ന് വരുന്ന പ്രതികരണങ്ങളാണ് അത്.

14 വർഷത്തിന് ശേഷമാണ് ഞാനും ഭർത്താവും പിരിഞ്ഞത്. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡിവോഴ്‌സ് കുറ്റകരമായി കാണുന്ന സമയത്തായിരുന്നു ഞങ്ങൾ പിരിഞ്ഞത്. സജീഷുമായുള്ള വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞത് മകളോടാണ്.

മറ്റൊരു വിവാഹം കഴിക്കാമെന്ന് ലിനി മരിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷം തീരുമാനിച്ചു. അമ്മയില്ലാത്ത മക്കളായി അവർ വളരാൻ പാടില്ലെന്നുണ്ടായിരുന്നു. ഒരു പരിപാടിക്കിടെ വളരെ അവിചാരിതമായിട്ടാണ് പ്രതിഭയെ കണ്ടത്. അതിനുശേഷം പ്രതിഭയെക്കുറിച്ച് നേരിട്ടറിഞ്ഞു. സംസാരം തുടങ്ങിയത് ലിനിയെക്കുറിച്ച് തന്നെയായിരുന്നു. ഈ മൂന്ന് മക്കൾക്കും അച്ഛനായും അമ്മയായും ഞങ്ങൾ ഉണ്ടാകണമെന്ന തീരുമാനത്തിലെത്തി. ഇത് ആദ്യം അറിയിച്ചത് ലിനിയുടെ കുടുംബത്തെ തന്നെയാണ്

നിപായ്ക്കെതിരെ പോരാടി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനി ഇന്നും കേരള സമൂഹത്തിൻറെ നൊമ്പരമാണ്. നിപാ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂച്ചാണ് ലിനി മരണത്തിലേക്ക് പോയത്. അന്ന് ആശുപത്രികിടക്കയിൽ കിടന്നുകൊണ്ട് ലിനി എഴുതിയ കത്ത് അന്ന് ഏറെ ഹൃദയസ്പർശിയായിരുന്നു. ‘സജീഷേട്ടാ, ഞാൻ പോകുകയാണ്, നമ്മുടെ മക്കളെ നന്നായി നോക്കണേ’- എന്നായിരുന്നു ലിനി കുറിച്ചത്.

ലിനി മരിക്കുമ്പോൾ ഗൾഫിലായിരുന്ന സജീഷ് ഉടൻതന്നെ നാട്ടിലെത്തി. സജീഷിന് പിന്നീട് സർക്കാർ ജോലി നൽകി. ആരോഗ്യപ്രവർത്തകർക്ക് ആകെ മാതൃകയായ വ്യക്തിത്വമായിരുന്നു സിസ്റ്റർ ലിനിയുടേത്. നൊമ്പരത്തോടെ ഓർക്കുമ്പോൾ തന്നെ, മലയാളികൾ ഏറെ സ്നേഹത്തോടെയും ആദരവോടെയുമാണ് സിസ്റ്റർ ലിനിയുടെ കുടുംബത്തെ കണ്ടിരുന്നത്. റിതുൽ, സിദ്ധാർത്ഥ്‌ എന്നിവരാണ് സജീഷ്-ലിനി ദമ്പതികളുടെ മക്കൾ.

Karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

6 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

36 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago