കോഴിക്കോട് : ദക്ഷിണ കന്നഡയിലെ ബെല്ലാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വേണ്ടിയുളള അന്വേഷണം ശക്തമാക്കി എൻഐഎ. പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഫോട്ടോയും മേൽവിലാസമുൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി പ്രതിഫലം പ്രഖ്യാപിച്ചു.
ബെല്ലാരിയിൽ യുവമോർച്ച ജില്ല സെക്രട്ടറിയായിരുന്നു പ്രവീൺ നെട്ടാരു. ജൂലൈ 26 ന് രാത്രി 8.30 ഓടെ സ്വന്തം ചിക്കൻ കട അടച്ച് മടങ്ങുന്നതിനിടെ സൈക്കിളിലെത്തിയ അക്രമികൾ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ദക്ഷിണ കന്നടയിലെ സുള്ളിയ സ്വദേശി ബൂദു ഹൗസിൽ എസ്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചർ, മടിക്കേരിയിലെ എം.എച്ച്. തൗഫൽ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ലഭിക്കും. ദക്ഷിണ കന്നടയിലെ കല്ലുമുട്ടുലു വീട്ടിൽ എം.ആർ. ഉമ്മർ ഫാറൂഖ് എന്ന ഉമ്മർ, സിദ്ദിഖ് എന്ന പെയിന്റർ സിദ്ദിഖ് അല്ലെങ്കിൽ ഗുജിരി സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയും പാരിതോഷികം നൽകും.
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…