trending

നിക്ഷേപ തട്ടിപ്പുകേസിലെ പ്രതി പ്രവീൺ റാണയെ തൃശൂരിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും

നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ കസ്റ്റഡിയിൽ. തമിഴ്നാട് പൊള്ളാച്ചി ദേവരായ പുരത്തെ കരിങ്കൽ ക്വാറിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. പൊലീസിന് നേരെ ആക്രമണം അഴിച്ചു വിട്ട റാണയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.

സിനിമ കഥയെ വെല്ലുന്ന രീതിയിൽ ആണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌ക്വാഡും ഈസ്റ്റ് സി ഐ യുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്. സന്യാസി വേഷത്തിൽ കരിങ്കൽ ക്വാറിയിൽ കഴിഞ്ഞിരുന്ന റാണയെ കണ്ടെത്താൻ സഹായിച്ചത് വീട്ടിലേക്കുള്ള ഫോൺ വിളിയാണ്. സ്വന്തം ഫോൺ ഉപേക്ഷിച്ച ഇയാൾ ഇതര സംസ്ഥാനക്കാരൻറെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ച കോൾ പൊലീസ് പിന്തുടരുകയായിരുന്നു.

പെരുമ്പാവൂർ സ്വദേശി ഒരുക്കിയ ഒളി സങ്കേതത്തിൽ എത്തിയ പൊലീസിനെ ബോഡിഗാർഡുകളെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ റാണയെ ബലം പ്രയോഗിച്ച് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. തൃശൂരിൽ എത്തിച്ച ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

23 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

30 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

58 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

59 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago