entertainment

കാര്‍ ഇടിച്ചു കഴിഞ്ഞ് ചിരിച്ചുകൊണ്ട് വിളിക്കുന്ന ഭാഗ്യലക്ഷ്മി ചേച്ചി, പ്രവീണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയും ബിഗ്‌ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു ഭാഗ്യലക്ഷ്മി. ഇപ്പോള്‍ ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള വേറിട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി പ്രവീണ. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിരമായി കാര്‍ ആക്‌സിഡന്റ് ഉണ്ടാക്കുന്നയാളായിരുന്നു ഭാഗ്യലക്ഷ്മി എന്ന് പ്രവീണ പറയുന്നു. നല്ല ഡ്രൈവറാണ് എന്നൊക്കെയാണ് ഭാഗ്യലക്ഷ്മിയുടെ വയ്പ്. പക്ഷേ കാര്‍ കൊണ്ടുള്ള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്. – ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ പറഞ്ഞു.

പ്രവീണയുടെ വാക്കുകളിങ്ങനെ, ‘ഞങ്ങള്‍ ഒന്നിച്ച് ഫെഫ്കയുടെ യോഗത്തിന് പോയ അനുഭവം മറക്കാന്‍ കഴിയില്ല. ഒരുമിച്ച് ഒരു കാറില്‍ ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞുള്ള ഒരു യാത്ര. എല്ലാ കാര്യങ്ങളും വളരെ ഓപ്പണായി പറയുന്ന ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. അങ്ങനെയുള്ളവര്‍ക്കാണല്ലോ ‘അഹങ്കാരി’ എന്ന പേര് വരുന്നത്. പിന്നെ ഭാഗ്യലക്ഷ്മി ചേച്ചിയുടെ മറ്റൊരു രസകരമായ കാര്യം പറഞ്ഞാല്‍ കാര്‍ കൊണ്ട് ആക്‌സിഡന്റ് ആക്കുന്നത് ചേച്ചിക്ക് സ്ഥിരം ഒരു പരിപാടിയാണ്. നല്ല ഡ്രൈവറാണ് എന്നൊക്കെയാണ് വയ്പ്. പക്ഷേ കാര്‍ കൊണ്ടുള്ള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്.

ഒരിക്കല്‍ എറണാകുളത്ത് നിന്ന് വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്‍ കൊണ്ട് ഉരച്ച ശേഷം അവിടെ നിന്ന് എന്നെ വിളിക്കുന്നു. ‘അടുത്ത കാറും ഇടിച്ചു കേട്ടോ എന്നൊക്കെ’ ചിരിച്ചു കൊണ്ട് പറയുന്നു. അതാണ് ഭാഗ്യലക്ഷ്മി ചേച്ചി. എന്റെ മറ്റൊരു വലിയ ആഗ്രഹം ഞാന്‍ ചെയ്യുന്ന ശക്തമായ ഒരു കഥാപാത്രത്തിന് ചേച്ചി ശബ്ദം നല്‍കണം എന്നുണ്ട്. ഒരു നടിയന്ന നിലയില്‍ എന്റെ വലിയ ആഗ്രഹമാണത്’.

Karma News Network

Recent Posts

ബിജെപി കൗൺസിലർമാർ കുഴികൾ മൂടി, ഇനി ജോലി തീരാൻ അധികം വൈകുമെന്ന് മേയർ

തിരുവനന്തപുരം : തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ സമരത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്മാര്‍ട്ട്…

2 mins ago

കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമം, യുവാവ് മരിച്ചു

കാസര്‍ഗോഡ് : അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ…

32 mins ago

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വഴിചോദിച്ച സ്ത്രീകൾക്കെതിരെ നടുറോഡിൽ അതിക്രമം. ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറിയെന്നും ശരീരത്തിൽപ്പിടിച്ചെന്നും…

45 mins ago

കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

കോട്ടയം : കോട്ടയത്ത് കനത്ത മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടി. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ…

52 mins ago

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു

പൂനെ: അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. കോളേജ്…

1 hour ago

സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ വേണ്ട, കെഎസ്ആർടിസി ജീവനക്കാരോട് മന്ത്രി

തിരുവനന്തപുരം : യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ,…

1 hour ago