entertainment

ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരണം, 6 വർഷമായി സൈബർ സെല്ലിൽ കയറി ഇറങ്ങുന്നു- പ്രവീണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി പ്രവീണ മാറിയിട്ട് നാളുകളായി. വർഷങ്ങളായി തന്റെ ചിത്രങ്ങൾ മോർഫ് ചെയ്യുന്ന യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നും പ്രവീണ പറഞ്ഞിരുന്നു.

തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. തന്റെ മകളുടെ ചിത്രങ്ങൾ അടക്കം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന വ്യക്തിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പ്രവീണ ഇപ്പോൾ.സൈബർ സെല്ലിൽ 6 വർഷമായി കയറി ഇറങ്ങിയിട്ടും തനിക്ക് നീതി കിട്ടിയിട്ടില്ലെന്നും പ്രവീണ പ്രതികരിച്ചു. തന്റെയും തന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, തന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ തന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്. മകളുടെ ഇൻസ്റ്റയിൽ കയറി ഫോട്ടോസ് എടുത്ത് അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്യും.

അധ്യാപകരെ വച്ച് മോശമായ രീതിയിൽ കുറിപ്പെഴുതുന്നുമുണ്ട്. സൈബർ സെല്ലിൽ താൻ ഒരുപാട് തവണ കയറി ഇറങ്ങി. ആറ് വർഷത്തോളമായി ഇങ്ങനെ. ഈ കുറ്റകൃത്യം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുയാണ് എന്നാണ് പ്രവീണ പറയുന്നത്.

നിരവധി പുരസ്‌കാരങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരത്തിനും പ്രവീണ അര്ഹയായിരുന്നു. പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നത് 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്‌നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്. പ്രവീണയുടെ ഭർത്താവ് നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ്. മകൾ ഗൗരി.

Karma News Network

Recent Posts

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

4 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

13 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

43 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

58 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

2 hours ago