entertainment

പശുക്കുട്ടിക്ക് മൂളിപ്പാട്ട് പാടി കൊടുത്ത് കിന്നാരം പറഞ്ഞ് പ്രവീണ, വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. നിരവധി സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനിലെ മ്യൂസിക് പ്രോഗ്രാമില്‍ അവതാരകയായിട്ടാണ് താരം തന്റെ കരിയര്‍ ആരംഭിച്ചിരിക്കുന്നത്. പിന്നീട് നടിയും സഹ നടിയുമായി അഭിനയ രംഗത്ത് നടി എത്തുകയായിരുന്നു. കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ അഭിനയ രംഗത്ത് എത്തുന്നത്. ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയ സമയത്ത് തന്നെ മിനിസ്‌ക്രീനിലും പ്രവീണ ഒരു കൈ നോക്കി.

മേഘം, മൗനം, സ്വപ്‌നം തുടങ്ങി പ്രവീണ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റുകളായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നില്‍ക്കുകയാണ് നടി. അഭിമുഖങ്ങളില്‍ പങ്കെടുത്താല്‍ യാതൊരു മടിയുമില്ലാതെ രണ്ടു വരി പാടുന്ന താരവുമാണ് പ്രവീണ. കൊച്ചിലെ തന്നെ പാട്ട് പഠിച്ചിട്ടുള്ള പ്രവീണയുടെ പുതിയ മൂളിപ്പാട്ടാണിപ്പോള്‍ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ധനത്തില്‍ കെ എസ് ചിത്ര പാടി മനോഹരമാക്കിയ ഗാനം പ്രവീണയും അതി ഗംഭീരമായാണ് ആലപിച്ചതെന്ന് ആരാധകര്‍ പറയുന്നു.

”ഒരു വളര്‍ത്തുമൃഗം ഉണ്ടാകുന്നതുവരെ ആരും സ്വയം കണ്ടെത്തുന്നില്ല. അതുപോലെ ഒരു മൃഗത്തോട് ദയ കാണിക്കുമ്പോള്‍ മനുഷ്യന് ഒന്നും നഷ്ടപ്പെടുന്നുമില്ല” എന്ന കുറിപ്പോടുകൂടെയാണ് തന്റെ പശുക്കുട്ടിയോട് കിന്നരിക്കുന്ന വീഡിയോ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പാട്ടിനുശേഷം ചക്കരേയെന്നുവിളിച്ചാണ് പശുക്കുട്ടിയോടുള്ള സ്‌നേഹം പ്രവീണ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പ്രവീണയുടെ പാട്ടിനും, മൃഗസ്‌നേഹത്തിനുമെല്ലാം ആശംസകളുമായെത്തിയിരിക്കുന്നത്.

Karma News Network

Recent Posts

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

24 mins ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

53 mins ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

9 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

10 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

11 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

12 hours ago