entertainment

ഞാൻ ഇങ്ങനെയല്ല ഉദ്ദേശിച്ചത്, ചെയ്തുവന്നപ്പോൾ ഇങ്ങനെയായിപ്പോയതാണ്- പ്രയാഗ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാർട്ടിൻ. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ നടിയായി മാറാൻ പ്രയാഗയ്ക്ക് സാധിച്ചു. തമിഴകത്ത് നിന്നും മലയാളത്തിലേക്ക് ചേക്കേറിയ താരമാണ് പ്രയാഗ. തമിഴ് ചിത്രമായ പിസാസിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. നേരത്തെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ബാലതാരമായി നടി എത്തിയിരുന്നു. ഇതിന് ശേഷം ഉസ്താദ് ഹോട്ടൽ എന്ന ദുൽഖർ ചിത്രത്തിലും പ്രയാഗയ്ക്ക് അവസരം ലഭിച്ചിരുന്നു.

പ്രയാഗയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിൽ തെരുവിൽ നടക്കുന്ന ചിത്രങ്ങളാണ് വൈറലായത്. കളർഫുൾ ഷർട്ടും ഷോർട്സും ധരിച്ചെത്തിയ നടിയെ പെട്ടെന്നൊന്നും ആർക്കും മനസിലാകില്ല. ഇപ്പോഴിതാ എന്താണ് ഈ മേക്കോവറിന് പിന്നിലെന്ന് പറയുകയാണ് നടി.

ഞാൻ കളിക്കുന്നില്ല ചേട്ടാ, സിസിഎൽ നു വേണ്ടി ഗെയിം കളിക്കുന്നില്ല. ഞാൻ ഇവർക്ക് വേണ്ടുന്ന എല്ലാ സപ്പോർട്ടും കൊടുക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കാരണം ഇതിൽ ഉള്ള എല്ലാവരെയും ഞാൻ എന്റെ കുടുംബം ആയിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ എല്ലാ വിധ സപ്പോർട്ടും ആയി ഞാൻ ഉണ്ടാകും. ഇത്രേം നല്ലൊരു കോച്ച്, ഇത്രയും നല്ല ക്യാപ്റ്റൻ, ഇത്രയും നല്ല പ്ലെയേഴ്‌സ് അപ്പൊ എന്തായാലും നമ്മൾ കപ്പ് എടുക്കണമല്ലോ ആ സ്ഥിതിക്ക്.

പിന്നെ എന്റെ മേക്കോവർ, സത്യപറഞ്ഞാൽ സിസിഎൽ നു വേണ്ടി ചെയ്തേ അല്ല ഈ മേക്കോവർ. മേക്കോവറായിട്ടേ ചെയ്തേ അല്ല. ഈ കളർ അല്ല ഞാൻ ഉദ്ദേശിച്ചത്. ചെയ്തു വന്നപ്പോൾ ഇങ്ങനെ ആയി പോയതാണ്. പിന്നെ ഒരു കാര്യം കൂടിയുണ്ട്. ഞാൻ സിനിമയിൽ നിന്നും കുറച്ചു നാൾ ബ്രെയ്ക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല. എനിക്ക് തോന്നി ഞാൻ ബ്രെയ്ക്ക് എടുത്തു. ബ്രെയ്ക്ക് എടുക്കുമ്പോൾ നമുക്ക് എന്ത് വേണം എങ്കിലും ചെയ്യാമല്ലോ. ഒരു സിനിമയും ഞാൻ ഇപ്പോൾ കമ്മിറ്റ്ചെയ്തിട്ടുമില്ല. അങ്ങനെ ബ്രെയ്ക്ക് എടുത്തപ്പോൾ എനിക്ക് വേണ്ടത് ഞാൻ ചെയ്തു എന്ന് മാത്രം- സിസിഎൽ ഫങ്‌ഷനിടെയാണ് പ്രയാഗ സംസാരിച്ചത്.

Karma News Network

Recent Posts

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

13 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

34 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago