more

നദിയിൽ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ട് വരനും വധുവും മുങ്ങിമരിച്ചു

പ്രീ വെഡ്ഡിംഗ്ഫോട്ടോഷൂട്ടുകൾ ഇന്ന് സർവസാധാരണമാണ്. ചിലത് സഭ്യതയുടെ അതിര്വരമ്പുകൾ വേദിക്കുമ്പോൾ ചിലത് മാന്യതയുടെ രൂപത്തിലുള്ളതാണ്. എന്നാൽ അത്തരമൊരു ഫോട്ടോഷൂട്ട് വരൻറെയും വധുവിൻറെയും ജീവനെടുത്തിരിക്കുകയാണ്. തലക്കാടിൽ കാവേരി നദിയിൽ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

മൈസൂരുവിൽ നിന്ന് ചില ബന്ധുക്കൾക്കൊപ്പമാണ് ഇവർ തലക്കാട് എത്തിയത്. സമീപത്തെ ഒരു റിസോർട്ടിലെത്തി സംഘം ബോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ റിസോർട്ടിലെ അതിഥികൾക്ക് മാത്രമാണ് യാത്രക്കായി ബോട്ട് നൽകുകയെന്ന് റിസോർട്ട് അധികൃതർ അറിയിച്ചു. തുടർന്നാണ് സമീപത്തുണ്ടായിരുന്നു ചെറുവള്ളത്തിൽ നദി കടക്കാൻ സംഘം തീരുമാനിച്ചത്.

തുടർന്ന് വള്ളത്തിൽ കയറിയ ദമ്പതികൾ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. വഞ്ചിയിൽ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കിൽപ്പെട്ട ഇരുവരെയും കണ്ടെത്തുമ്പോഴും മരണം സംഭവിച്ചിരുന്നു.

ഇരുവർക്കും നീന്തൽ വശമുണ്ടായിരുന്നില്ല. ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടമുണ്ടാകാൻ സാധ്യതയുള്ള ഇത്തരം ചെറുവള്ളങ്ങളിൽ യാത്ര ചെയ്യരുതെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് പൊലീസ് പറയുന്നു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

8 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

14 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

40 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago