entertainment

കുഞ്ഞിനെ ലഭിച്ചത് പ്രാർത്ഥനയിലൂടെ പ്രേം ​കുമാർ

മലയാളികളുടെ ഇഷ്ട നടനാണ് പ്രേംകുമാർ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രേംകുമാറിനും ഭാര്യ ജിഷക്കും ഒരു പെൺകുഞ്ഞിനെ ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിച്ച അത്ഭുതത്തെ കുറിച്ച് പറയുകയാണ് പ്രേംകുമാറും ഭാര്യ ജിഷയും. എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് താരവും ഭാര്യയും മനസ് തുറന്നത്.

വാക്കുകളിങ്ങനെ

‘2000ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. കുഞ്ഞുണ്ടാവാതെ വന്നപ്പോൾ കുറെ ചികിത്സ നടത്തി. നാല് അഞ്ച് വർഷം അങ്ങനെ പോയി. ഒരുപാട് ചെലവ് വരുന്ന ചികിത്സയാണ്. ഞാൻ ആണെങ്കിൽ അന്ന് സിനിമയിൽ സജീവമായി നിൽക്കുന്ന സമയമാണ്. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട് ഏറെനാൾ മാറി നിൽക്കേണ്ട സാഹചര്യമൊക്കെ വന്നു. ഒടുവിൽ ഡോക്ടർമാർ പറഞ്ഞു. ഞങ്ങൾ എല്ലാം ശ്രമിച്ചു. ഇനി നിങ്ങൾ പ്രാർത്ഥിക്കു. ദൈവത്തിന് എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്ന്,’

‘അന്ന് മുതലാണ് ദൈവത്തെ കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. വൈദ്യ സഹായം കീഴടങ്ങുകയും പ്രതീക്ഷയിലെന്ന് അവർ പറയുകയും ചെയ്യുമ്പോൾ നമുക്ക് മുന്നിൽ വേറെ വഴിയിൽ വിശ്വസിച്ച് അങ് പ്രാർത്ഥിക്കുകയായിരുന്നു, പ്രാർത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്. മനുഷ്യനെയും പ്രപഞ്ചത്തെയും എല്ലാത്തിനെയും സൃഷ്‌ടിച്ച സർവശക്തനായ ഒരു ദൈവത്തിലാണ് ഞാൻ വിശ്വസിക്കുന്നത്,’ പ്രേംകുമാർ പറഞ്ഞു.

പ്രാർത്ഥനയിൽ അത്ഭുതം പ്രവർത്തിച്ചാണ് യേശു തന്നതാണെന്നാണ് പ്രേംകുമാറിന്റെ ഭാര്യ പറഞ്ഞത്. മകൾക്ക് ഇപ്പോൾ 13 വയസായെന്നും മകളുടെ പേര് ജമൈമ പ്രേം എന്നാണെന്നും ജിഷ പറഞ്ഞു.

പ്രശസ്ത സംവിധായകൻ പി എ ബക്കറിന്റെ പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള സഖാവ് എന്ന സിനിമയിൽ ആണ് പ്രേംകുമാർ അഭിനയിച്ചത്. എന്നാൽ ആ ചിത്രം പ്രദർശനത്തിനെത്തിയില്ല. തുടർന്ന് തൊണ്ണൂറുകളിൽ ദൂരദർശൻ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന “ലംബോ” എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്.വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. മുപ്പതു വർഷത്തിലധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാർ, ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി. ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാർ കാഴ്ച വെച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ അഭിനയരംഗത്ത് നിന്നും കുറച്ചു കാലം വിട്ടു നിന്ന പ്രേംകുമാർ ചട്ടക്കാരി, തേജാഭായി ആൻഡ്‌ ഫാമിലി, ഷട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും സജീവമായി.

Karma News Network

Recent Posts

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

22 seconds ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

39 mins ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

1 hour ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago