entertainment

മാതാപിതാക്കളെ പിരിഞ്ഞിരിക്കാൻ പറ്റാത്തതിനാൽ വിവാഹം കഴിക്കാൻ പോലും താൽപ്പര്യമില്ല-സായ് പല്ലവി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയെ ഏവർക്കും പ്രിയപ്പെട്ടവളാക്കിയത്.ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രം ഏവരുടെയും മനം കവർന്നിരുന്നുപ്രേമത്തിന് ശേഷം തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുകയാണ് നടി.മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായി പല്ലവി തിളങ്ങുകയാണ്.

വിവാഹത്തോട് തനിക്ക് തീരെ താൽപര്യമില്ലെന്നായിരുന്നു പലപ്പോഴായി സായി പല്ലവി പറയാറുള്ളത്.ഇപ്പോൾ വീണ്ടും നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള തുറന്നുപറഞ്ഞിൽ വൈറലാകുന്നു.മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നതിനോട് യോജിക്കാനാവില്ല.എല്ലാ കാലത്തും അവരോടൊപ്പം കഴിയാനാണ് ആഗ്രഹം.അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തത് എന്നുമായിരുന്നു സായി പല്ലവി പറഞ്ഞത്.

ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി നായകനാവുന്ന വിരാടപർവ്വം എന്ന തെലുങ്ക് ചിത്രമാണ് സായിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.സായിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നുയഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നുഇപ്പോൾ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് സായി.2016ൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ സായി പല്ലവി പ്രാക്ടീസ് തുടങ്ങിയിരുന്നില്ല.വീണ്ടും മെഡിക്കൽ രംഗത്തേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നടിയെന്നാണ് അറിയുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago