Premium

വൈദീകർ മതപരിവർത്തനം നടത്തുന്നു, ഇത്ര പേരേ മതം മാറ്റണം എന്ന് ടാർജറ്റുണ്ട്,അതനുസരിച്ചാണ്‌ വൈദീകർക്ക് പ്രമോഷനെന്ന് ജനം ടിവി എംഡി ചെങ്കൽ രാജശേഖരൻ നായർ

വൈദീകർ മതപരിവർത്തനം നടത്തുന്നു, ഇത്ര പേരേ മതം മാറ്റണം എന്ന് ടാർജറ്റുണ്ട്,വൈദീകർക്ക് വത്തിക്കാൻ പ്രമോഷൻ നല്കുന്നത് മതപരിവർത്തനം നടത്തിയ കണക്ക് നോക്കി, വൈദീകർക്ക് നല്ല പണവും കിട്ടുന്നു- ജനം ടി വി എം ഡി ചെങ്കൽ രാജശേഖരൻ നായർ. മതപരിവർത്തനം അനുസരിച്ചാണ്‌ വൈദീകർക്ക് പ്രമോഷൻ കിട്ടുന്നത്,നല്ല പണവും കിട്ടുമെന്ന് ജനം ടി വി എംഡി ചെങ്കൽ രാജശേഖരൻ നായർ. ഹിന്ദുമഹാ സഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സഘി എന്ന് പറഞ്ഞാൽ അഭിമാനമാണ്, ഹിന്ദു എന്ന് പറഞ്ഞാൽ അഭിമാനിക്കണം.

​ഗണപതി പിത്താണെന്ന് പറഞ്ഞ വ്യക്തിയെ നമുക്കെല്ലാവർ‌ക്കും അറിയാം. അങ്ങനെ ഹിന്ദു സമൂഹത്തെ ചെളിവാരിത്തേക്കുകയും ചാണകവെള്ളം തളിക്കുകയും എല്ലാം ചെയ്താൽ നിലനിൽപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്താനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. അവർ‌ക്കെല്ലാം ഒരു ലക്ഷ്യം മാത്രമാണ് ഉള്ളത് ഹിന്ദുത്വത്തെ ഇല്ലാതാക്കുക.

രാഷ്ട്രീയത്തിൽ ചേർന്നാൽ അവൻ കുറിയിടുന്നവനാണെങ്കിൽ കുറിമാറ്റണം. നവകേരളമാണെന്നും ഇത് മാറ്റത്തിന്റെ തുടക്കമാണെന്നും പറയുമ്പോൾ യഥാർഥ മാറ്റം എന്താണെന്ന് സത്യം എന്താണെന്ന് മനസ്സിലാക്കണം. ഹിന്ദുവിനെ ചൊറിഞ്ഞാൽ ഹിന്ദു ഉണർന്നാൽ എന്താണ് സംഭവിക്കുക എന്ന് ചരിത്രങ്ങളിലുണ്ട്.

ചെങ്കൽ രാജശേഖരൻ നായർ

കേരളത്തിലെ പ്രമുഖ വ്യവസായി ആണ്‌. കോവളത്ത് സൗന്ദര്യത്തിന്റെ തലയെടുപ്പോടെ നിൽക്കുന്ന ഉദയ് സമുദ്ര എന്ന പഞ്ചനക്ഷത്ര ഹോട്ടൽ, ശംഖുമുഖത്ത് ഉദയ് സ്യൂട്ട്സ്, ആലപ്പുഴയിൽ ഉദയ് ബാക്ക് വാട്ടർ എന്നൊരു പഞ്ചനക്ഷത്ര റിസോർട്ട്, വാഗമണിൽ 20 ഏക്കറിൽ മറ്റൊരു റിസോർട്ട്,മുംബൈയിൽ 2 ഫോർ സ്റ്റാർ ഹോട്ടലുകൾ,സ്വന്തം നാടായ ചെങ്കലിൽ ഒരു ഇന്റർനാഷനൽ സ്കൂൾ എന്നിവയെല്ലാം ഉള്ള ആളാണ്‌ ജനം ടി വിയുടെ പുതിയ എം ഡി. 2000 പേരാണ് രാജശേഖരന്റെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.

മുമ്പ് ബിജെപിയുടെ നെയ്യാറ്റിങ്കര നിയമ സഭാ സീറ്റിൽ ബിജെപി സ്ഥനാർഥിയായി താമര അടയാളത്തിൽ മൽസരിച്ച ആൾ കൂടിയാണ്‌ പുതിയ ജനം ടി വി എം ഡി ചെങ്കൽ രാജശേഖരൻ . ബിജെപിയിലെ കോടീശ്വരൻ കൂടിയായ നേതാവ് കൂടിയാണ്‌ ഇദ്ദേഹം. 2021ൽ 64.22 കോടി രൂപയുടെ സമ്പത്ത് വെളിപ്പെടുത്തപ്പെട്ടത് ഉണ്ട്. ആഢംബര കാറുകളായ ബി എം ഡബ്ള്യു, മിനി കൂപ്പർ ടയോട്ട കാറുകൾ അങ്ങിനെ വാഹനങ്ങളുടെ നീണ്ട നിര തന്നെ അദ്ദേഹത്തിനു ഉണ്ട്.

 

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

38 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

3 hours ago