ന്യൂഡൽഹി : നവജാത ശിശുക്കൾ ഡൽഹിയിലെ വിവേക് വിഹാറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ വീണ്ടുമറിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്.
ഡൽഹിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തം വളരെയധികം ഹൃദയഭേദകമാണ്. കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഡൽഹിയിലെ വിവേക് വിഹാർ ബേബി കെയർ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏഴ് നവജാത ശിശുക്കളാണ് പൊള്ളലേറ്റ് മരിച്ചത്. മൂന്ന് നില കെട്ടിടത്തിലായിരുന്നു തീപിടിത്തം. പരിക്കേറ്റ കുഞ്ഞുങ്ങൾ വെന്റിലേറ്ററിൽ തുടരുകയാണ്. ഓക്സിജൻ സിലിണ്ടറുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു.
രണ്ടാം നിലയിൽ തീപ്പടർന്നതോടെ ജീവനക്കാരുടെ ഇടപെടലിൽ മൂന്നാം നിലയിലുണ്ടായിരുന്ന കുട്ടികളെ രക്ഷിക്കാൻ സാധിച്ചു. എന്നാൽ മറ്റുകുട്ടികൾ മുറിക്കുള്ളിൽ തന്നെ കുടുങ്ങുകയായിരുന്നു.
മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്പെൻഡ് ചെയ്തു.…
കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…
ബിലിവേഴ്സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…
ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി…
കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…