Politics

പിറന്നാൾ ദിനത്തിൽ ഡൽഹി എയർപോർട്ട് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, യാത്രയ്‌ക്കിടെ സഹയാത്രികരുടേയും, കുട്ടികളുമായും മനം കവർന്ന് മോദി

ന്യൂഡൽഹി. പിറന്നാൾ ദിനത്തിൽ ഡൽഹി എയർപോർട്ട് മെട്രോ ലൈനിന്റെ ഉദ്ഘാടനവും നിർവഹിച്ച്, യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്രമോദി. യശോഭൂമി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു മെട്രോ യാത്ര. 100 കോടി രൂപ ചിലവിലാണ് യശോഭൂമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. എയർപോർട്ട് എക്‌സ്പ്രസ് ലൈനിലെ മെട്രോ ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 90 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ഉയർത്താനാണ് ഡൽഹി മെട്രോ പദ്ധതിയിടുന്നത്.

യാത്രയ്‌ക്കിടെ സഹയാത്രക്കാരുമായും കുട്ടികളുമായും സംവദിച്ച അദ്ദേഹം ഏവരുടേയും മനംകവർന്നു . ഡൽഹി മെട്രോ ജീവനക്കാരുമായും പ്രധാനമന്ത്രി സംസാരിക്കുകയും വിവരങ്ങൾ ചോദിച്ച് മനസിലാക്കി. മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം നിർമ്മാണ തൊഴിലാളികളുമായി സംസാരിച്ചു.

പ്രധാനമന്ത്രിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടും വിവിധ കേന്ദ്രങ്ങളിലായി രക്തദാന ക്യാമ്പുകളും സേവന പരിപാടികളും ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

4 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

18 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

24 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

57 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago