kerala

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് പാലക്കാട് ആവേശത്തുടക്കം, പുഷ്പവൃഷ്ടിയോടെയും വാദ്യമേളങ്ങളോടെയും പ്രധാനസേവകന് വരവേൽപ്പ്

പാലക്കാട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ പാലക്കാട് അഞ്ചുവിളക്കിൽനിന്നും ആരംഭിച്ചു. തുറന്ന വാഹനത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർഥികൾക്കും ഒപ്പമാണ് റോഡ്ഷോ .പാതയ്ക്കിരുവശവും നിന്ന പ്രവർത്തകർ പുഷ്പവൃഷ്ടിയോടെയും വാദ്യമേളങ്ങളോടെയുമാണ് മോദിക്ക് വരവേൽപ്പ് നൽകിയത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി 12 മണിവരെ പട്ടണത്തില്‍ ഗതാഗതനിയന്ത്രണമുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 50,000 പ്രവര്‍ത്തകര്‍ പരിപാടിക്കെത്തുമെന്ന് പാർട്ടി വൃത്തങ്ങൾ.

കോയമ്പത്തൂരിൽനിന്ന് ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേകർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി മലപ്പുറം സ്ഥാനാർഥികളും ഘടകകക്ഷി സംസ്ഥാന നേതാക്കളും ചേർന്ന് സ്വീകരിച്ചു.

ഗ്രൗണ്ടിൽനിന്ന് കാറിൽ നഗരമധ്യത്തിലെ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തുന്ന മോദി 10.30ന് റോഡ് ഷോ ആരംഭിക്കും. സുൽത്താൻപേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്താണ് ഷോ സമാപിക്കുക. പൊതുസമ്മേളനം ഇല്ല. ശേഷം മേഴ്സി കോളജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും

Karma News Network

Recent Posts

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടൻ,കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി- ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…

10 seconds ago

ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…

18 mins ago

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

44 mins ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

1 hour ago

വീണ്ടും ഗുണ്ടാ ആക്രമണം, തലസ്ഥാനത്ത് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…

2 hours ago

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

2 hours ago