topnews

നൂറ് ലക്ഷം കോടിയുടെ പി എം ഗതി ശക്തി പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടു

പി എം ഗതി ശക്തി പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. നൂറ് ലക്ഷം കോടി രൂപയുടെ ദേശീയ മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കിയത്. അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തി ചരക്കുനീക്കത്തിന് വരുന്ന അധിക ചെലവ് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാര്‍ഗോ നീക്കം വേഗത്തിലാക്കി ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരും.

”മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ വികസനം സാധ്യമാകില്ല. റോഡ്, റെയില്‍, വ്യോമയാനം, കൃഷി തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ സാധ്യമാക്കുന്നതിന് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപിത സംവിധാനമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്”- മോദി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും തന്റെ ഭരണത്തിന് കീഴില്‍ രാജ്യത്തുണ്ടായ വളര്‍ച്ചയുടെ വേഗതയും വ്യാപ്തിയും മുമ്പ് കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. യാതൊരു താത്പര്യവുമില്ലാത്ത വിധത്തിലാണ് വികസന പദ്ധതികള്‍ക്കായി തുക വിനിയോഗിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടായിരുന്നില്ലെന്നും മോദി ഓര്‍മിപ്പിച്ചു.

Karma News Editorial

Recent Posts

ഛത്തീസ്ഢില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ, ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

റായ്പൂർ : ഛത്തീസ്ഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ വധിച്ചു. ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ സുരക്ഷാസേനയും മവോയിസ്റ്റുകളുമായി ഉണ്ടായ…

2 mins ago

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍, 900 കോടി അനുവദിച്ചു ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു.…

44 mins ago

സൗഹൃദം നടിച്ച് 14 ലക്ഷംരൂപ തട്ടിയെടുത്തു, അരൂര്‍ എഎസ്‌ഐക്കെതിരെ പരാതി

അരൂർ: സൗഹൃദം നടിച്ച് പൊലീസുകാരന്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. അരൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബം…

54 mins ago

അമ്മയുടെ പ്രസിഡന്റ് ആവാൻ ഏറ്റവും യോഗ്യൻ പൃഥ്വിരാജ്- ഇടവേള ബാബു

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു. 1994 ൽ രൂപീകരിച്ച താര സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി…

1 hour ago

ഫുജൈറയിൽ മലയാളി സ്വദേശിനി മരിച്ച നിലയിൽ, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ…

2 hours ago

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി,വളർത്തുനായയെ കൊന്നു

തൃശൂർ അതിരപ്പിള്ളിയിലും പത്തനംതിട്ട പോത്തുപാറയിലും പുലിയിറങ്ങി. ആതിരപ്പള്ളി പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ടയിലിറങ്ങിയ പുലി വളർത്തുനായയെ കടിച്ചു…

2 hours ago