mainstories

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം തുടങ്ങി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭ​ഗവതി അമ്മൻ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ഇതിന് ശേഷമാണ് വിവേകാനന്ദപ്പാറയിലേക്ക് അദ്ദേഹം എത്തിയത്.

വിവേകാനന്ദ പ്രതിമയിലും ശ്രീരാമകൃഷ്ണ പരമഹംസരുടെ ചിത്രത്തിലും ശാരദാദേവി ചിത്രത്തിലും അദ്ദേഹം പുഷ്പാർച്ചന നടത്തി. ധ്യാനമണ്ഡപത്തിൽ ജൂൺ ഒന്ന് വരെ അദ്ദേഹം ധ്യാനത്തിലിരിക്കുമെന്നാണ് വിവരം. രണ്ട് മാസത്തെ തുടർച്ചയായ പ്രചാരണ റാലികൾ അവസാനിച്ചതോടെയാണ് രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിക്കുന്ന ഘട്ടത്തിൽ അദ്ദേഹം ആത്മീയയാത്ര നടത്തുന്നത് പതിവാണ്.

2019ലെ പ്രചാരണങ്ങൾക്ക് ശേഷം കേദാർനാഥിലും 2014ൽ പ്രതാപ്​ഗഡിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് അദ്ദേഹം 2024ൽ കന്യാകുമാരിയിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷാ വലയത്തിലാണ് കന്യാകുമാരി. നാലായിരത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

karma News Network

Recent Posts

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

10 mins ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

25 mins ago

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷാക്ക് ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷായെ അമേരിക്കൻ കോടതി ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു. ഗൂഗിളിനേ വരെ…

30 mins ago

ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ്…

38 mins ago

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

1 hour ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

1 hour ago