ന്യൂഡൽഹി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേയും തെലങ്കാനയിലെ സെക്കന്തരാബാദിനേയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എട്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ് രാവിലെ 10. 30ന് വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.
സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയിൽ പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഏകദേശം എട്ട് മണിക്കൂറിനുള്ളിൽ സർവീസ് നടത്തുന്നു. ആന്ധ്രാപ്രദേശിലെ വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.
‘ഈ ഉത്സവ അന്തരീക്ഷത്തിൽ, ഇന്ന് തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും മഹത്തായ സമ്മാനം ലഭികയാണ്. സെക്കന്ദരാബാദിനും വിശാഖപട്ടണത്തിനും ഇടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തതിൽ സന്തോഷമുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് ഒരു വിധത്തിൽ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും സംസ്കാരത്തെയും പൈതൃകത്തെയും ബന്ധിപ്പിക്കും. ഇത് ‘ജീവിതം സുഗമമാക്കും’, ടൂറിസം വർദ്ധിപ്പിക്കും, സമ്പത് വ്യവസ്ഥക്ക് ഗുണം ചെയ്യും’ പ്രധാനമന്ത്രി പറഞ്ഞു.
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…