national

രാമപാദസ്പർശമേറ്റയിടങ്ങളിൽ തീർത്ഥാടനം ; മടങ്ങിവന്നാൽ രാംലല്ലയുടെ പ്രതിഷ്ഠ

പ്രാണപ്രതിഷ്ഠയ്ക്കു മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്ശനത്തിന്റെ തിരക്കിലാണ് ധനുഷ്‌കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോഡി സന്ദർശിക്കുന്ന അരിചാൽ മുനൈ രാമസേതു നിർമ്മിച്ച സ്ഥലം ആണെന്നാണ് വിശ്വാസം. ശ്രീരാമൻ വനവാസം കഴിഞ്ഞ് അയോദ്ധ്യപുരിയിലേക്ക് തിരികെ വരുന്നത് വിവരിക്കുന്ന എട്ട് വ്യത്യസ്ത പരമ്പരാഗത മണ്ഡലി പാരായാണത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. സംസ്‌കൃതം, അവ്ധി, കശ്മീരി, ഗുരുമുഖി, ആസാമീസ്, ബംഗാളി, മൈഥിലി, ഗുജറാത്തി രാമകഥകളാകും ചൊല്ലുക. അങ്ങനെ രാമകഥകളിൽ രാമഭക്തിയിൽ ഒകെ നിറഞ്ഞ് രാമക്ഷേത്രദർശനം നടത്തി ഭാരത്തിനു സ്വന്തമായ രാംലല്ലയ്‌ക്കു പ്രാണൻ നല്കണ് മോദിയെത്തും

പ്രാണപ്രതിഷ്ഠാ ച‌ടങ്ങിനോ‌ടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ പ്രധാനപ്പെട്ട മൂന്ന് ക്ഷേത്രങ്ങൾ സന്ദർശിക്കുകയാണ്. തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്‌കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് പ്രധാനമന്ത്രി ദർശനം നടത്തുന്നത്. .

തിരുച്ചിറപ്പള്ളിയിൽ സ്ഥിതിച്ചെയ്യുന്ന രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം. പുരാണങ്ങളിലും സംഘകാല ഗ്രന്ഥങ്ങളിലും ഉൾപ്പെടെ പുരാതന ഗ്രന്ഥങ്ങളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചി‌ട്ടുണ്ട്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ രംഗനാഥർക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. രംഗനാഥസ്വാമി ക്ഷേത്രം, രംഗനാഥർ ക്ഷേത്രം, ശ്രീ രംഗനാഥ ക്ഷേത്രം തുടങ്ങിയ പേരുകളിലും ശ്രീരംഗം ക്ഷേത്രം അറിയപ്പെടുന്നു.

മഹാവിഷ്ണുവിന്റെ ശയിക്കുന്ന രൂപമായ ശ്രീ രംഗനാഥ സ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വി​ഗ്രഹവും അയോദ്ധ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വൈഷ്ണവ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്. ശ്രീരാമനും പൂർവ്വികരും ആരാധിച്ചിരുന്ന വിഷ്ണുവിന്റെ ചിത്രം ലങ്കയിലേക്ക് കൊണ്ടുപോകാൻ വിഭീഷണന് നൽകിയതാണെന്നാണ് വിശ്വാസം. വഴിയിൽ ശ്രീരംഗത്തിൽ ഈ വിഗ്രഹം സ്ഥാപിച്ചു.

രാമേശ്വരത്തെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം

ശിവന്റെ രൂപമായ ശ്രീരാമനാഥസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാമേശ്വരം എന്ന ദ്വീപിനകത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ ഭരണകാലത്താണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രാമലിംഗം , വിശ്വ‌ലിംഗം എന്നിങ്ങനെ രണ്ട് ലിംഗ ‌പ്രതിഷ്ഠകളുണ്ട് ഈ ക്ഷേത്രത്തില്‍.

മണലുകൊണ്ട് സീ‌താ ദേവിയാണ് രാമ ലിംഗം നിര്‍മ്മിച്ച‌തെന്ന് ഒരു ‌വിശ്വാസമുണ്ട്. ഭഗവാന്‍ ഹനുമാന്‍ കൈലാ‌സത്തി‌ല്‍ നിന്ന് കൊണ്ടുവന്നതാണ് വിശ്വലിംഗം എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിശ്വലിംഗത്തിന് അഭിഷേകം കഴിഞ്ഞെ മറ്റ് പൂജകൾ ഇവിടെ തുടങ്ങാറുള്ളൂ. മനോഹരമായ വാസ്തുവിദ്യയ്‌ക്ക് പേരുകേട്ട ഒരു ക്ഷേത്രം കൂടിയാണിത്.

കോതണ്ഡരാമസ്വാമി ക്ഷേത്രം

രാമേശ്വരത്തിന്റെ തെക്കേ അറ്റമായ ധനുഷ്കോടിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കോതണ്ഡരാമസ്വാമി ക്ഷേത്രം. കടലിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 500 വർഷത്തോളം പഴക്കമുണ്ട്. രാമന്റെ കാൽപാടുകൾ (തൃപ്പാദങ്ങൾ) ഈ ക്ഷേത്രത്തിൽ നിന്നും കാണാൻ സാധിക്കുമെന്നും പറയപ്പെടുന്നുണ്ട്. കോതണ്ഡരാമൻ എന്ന പേരിന്റെ അർത്ഥം വില്ലുള്ള രാമൻ എന്നാണ്. വിഭീഷണൻ ശ്രീരാമനെ ആദ്യമായി കാണുകയും അഭയം തേടുകയും ചെയ്തതെന്നാണ് വിശ്വാസം. രാവണന്റെ ഇളയ സഹോദരനായ വിഭീഷണൻ ഇവിടെ വച്ചാണ് തന്റെ സൈന്യത്തോടൊപ്പം രാമനിൽ അഭയം തേടിയ സീതയെ അപഹരിച്ച രാവണനോട് വിഭീഷണൻ അവളെ രാമ സവിധത്തിലേക്ക് തിരികെ കൊണ്ടുവിടാൻ ഉപദേശിച്ചു.

എന്നാൽ രാവണൻ അനുജന്റെ ഉപദേശം ചെവിക്കൊണ്ടില്ല, ഇതോടെ വിഭീഷണൻ ലങ്കയിൽ നിന്ന് പലായനം ചെയ്യുകയും രാമന്റെ കൂടെ ചേരുകയും ചെയ്തു. വിഭീഷണൻ ശ്രീരാമ സവിധത്തിലേക്ക് എത്തിയപ്പോൾ വാനര സൈന്യം വിഭീഷണനെ ചാരനാണെന്ന് കരുതി സ്വീകരിക്കരുതെന്ന് രാമനോട് അഭ്യർത്ഥിച്ചു. എന്നാൽ തനിക്ക് കീഴടങ്ങിയവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന ധർമ്മമാർഗ്ഗം അനുസരിച്ച് രാമൻ വിഭീഷണനെ സ്വീകരിച്ചു. രാവണനെ വധിച്ചതിനു ശേഷം രാമൻ വിഭീഷണനെ “പട്ടാഭിഷേകം” നടത്തിയത് ഈ സ്ഥലത്ത് വെച്ചാണ്.വിഭീഷണനൊപ്പം രാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ വിഗ്രഹങ്ങളും ഇവിടെയുണ്ട്. വിഭീഷണന്റെ പട്ടാഭിഷേകത്തിന്റെ കർമങ്ങൾ രാമൻ ചെയ്തത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

9 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

14 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

40 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago