പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണാസിയിൽ. വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന നരേന്ദ്ര മോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകുന്നേരം നാല് മണിക്ക് ബാബത്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് മെഹന്ദിഗഞ്ചിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പിന്നാലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. ദശാശ്വമേധ ഘട്ടിലെ പൂജയിലും ഗംഗാ ആരതിയിലും പങ്കെടുക്കും.
ശേഷം ബനാറസ് ലോക്കോമോട്ടീവ് വർക്ക് ഷോപ്പ് സന്ദർശിക്കും. പോലീസ് ലൈനിൽ നിന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് റോഡ് ഷോയും നടത്തും. സേവാപുരിയിൽ കിസാൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡുവിന്റെ വിതരണവും ഇന്ന് നടക്കും.
പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനത്തിനോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. വിപുലമായ ഒരുക്കളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (എസ്പിജി) സൈനിക ഹെലികോപ്റ്ററുകളും ദിവസങ്ങളായി കാശിയിലുണ്ട്. പരിപാടികൾക്ക് ശേഷം നാളെ രാവിലെയോടെയാകും പ്രധാനമന്ത്രി മടങ്ങുക.
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല് ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…