national

പ്രധാനമന്ത്രിയുടെ ജന്മദിനം, ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ

ചക്കുളത്തുകാവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദ ബോസ്. ഭാര്യ ലക്ഷ്മിക്കൊപ്പമാണ് ബോസ് ക്ഷേത്രത്തിലെത്തിയത്.

മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവ‍ര്‍ണര്‍ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്. ഈ വര്‍ഷം തിരുവോണ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും പശ്ചിമബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ് സമ്മാനിച്ചിരുന്നു.

ഗവര്‍ണര്‍ നിയമനത്തിന് പിന്നാലെ ആനന്ദ ബോസും മമതയും തമ്മിൽ സഹകരിക്കുന്നതിൽ നേരത്തെ ബംഗാളിലെ ബിജെപി നേതാക്കൾ പരസ്യമായി എതിർപ്പ് അറിയിച്ച സമയത്ത് ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് കല്‍പിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നടപടി ചര്‍ച്ചയായിരുന്നു.

നിർധന കുടുംബത്തിൽ ജനിച്ച് ആർഎസ്എസിൻറെ സാധാരണ പ്രചാരകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ച് പടിപടിയായി വളർന്ന പ്രധാനമന്ത്രിയുടെ 73 ആം പിറന്നാളിന് പ്രത്യേകതകളേറെയാണ്. പ്രസ്ഥാനവും പരിവാറുമെല്ലാം വരുതിയിലാക്കിയ കരുത്തും ശൈലിയും രാഷ്ട്രീയമായി എതിർക്കുന്നവരും മോദിയെ അമ്പരപ്പോടെയാണ് നോക്കുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago