topnews

നിർധനർക്ക് കേന്ദ്ര സർക്കാർ കേരളത്തിൽ 1.65 ലക്ഷം വീടുകള്‍വെച്ച് നൽകും

കൊല്ലം : പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ കേരളത്തിൽ നിർധനർക്ക് 1.65 ലക്ഷം വീടുകള്‍വെച്ച് നൽകും. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതി വലിയ മാറ്റമാണ് രാജ്യത്തുണ്ടാക്കിയത്. സ്വസ്ഥമായി ഒരു ഭവനം എന്ന നിരവധി പേരുടെ സ്വപ്നം ഇതിലൂടെ യാഥാർഥ്യമായി.  പദ്ധതിയിൽ കേരളത്തില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 1.65 ലക്ഷം വീടുകള്‍ക്ക് അനുമതി നല്കിയിട്ടുണ്ടെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി കൗശല്‍ കിഷോര്‍ ലോക്‌സഭയില്‍ അറിയിക്കുകയായിരുന്നു.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു കേന്ദ്രമന്ത്രി. അതിൽ 1.46 ലക്ഷം വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. 1.15 ലക്ഷം വീടുകളുടെ പണി പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് നൽകി കഴിഞ്ഞു. 2024 ഡിസംബർ 31 വരെ പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചിട്ടുണ്ട്. അനുവദിച്ച വീടുകളുടെ നിർമാണരീതിയും ഫണ്ടിങ്‌ പാറ്റേണും മാറ്റംവരുത്താതെ നിർമാണം പൂർത്തിയാക്കാനാണ് കാലാവധി നീട്ടിയത്.

ദീർഘിപ്പിച്ച കാലയളവിൽ കൂടുതൽ വീടുകൾക്ക് അനുമതി നൽകില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രോജക്ട് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാലയളവിനുള്ളിൽ നിർമാണം പൂർത്തിയാക്കി സമയക്രമം പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്റ്റേറ്റ് ലെവല്‍ സാങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് സെന്‍ട്രന്‍ സാങ്ഷനിങ് ആന്‍ഡ് മോണിട്ടറിങ് കമ്മിറ്റി പരിഗണിച്ച് ഘട്ടംഘട്ടമായി കേന്ദ്ര സഹായം നല്കി വരികയാണെന്നും മന്ത്രി അറിയിച്ചു.

 

karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 min ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

8 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

33 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

52 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago