trending

ഹാരിയും മേഗനും ആര്‍ച്ചിയും രാജകുടുംബത്തിന് എപ്പോഴും പ്രീയപ്പെട്ടവരെന്ന് എലിസബത്ത് രാജ്ഞി

രാജകുടുംബത്തില്‍ നിന്ന് കടുത്ത അവഗണനകള്‍ നേരിട്ടിരുന്നുവെന്ന ഹാരി രാജകുമാരന്റേയും ഭാര്യ മേഗന്റേയും വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ബക്കിങ്ഹാം കൊട്ടാരം. കൊച്ചുമകന്‍ ഹാരിയുടെ വെളിപ്പെടുത്തല്‍ ഏറെ സങ്കടപ്പെടുത്തിയെന്ന് എലിസബത്ത് രാജ്ഞി പ്രതികരിച്ചു. ഹാരി, മേഗന്‍, ആര്‍ച്ചി എന്നിവര്‍ എല്ലായ്പ്പോഴും രാജകുടുംബത്തിന് പ്രിയപ്പെട്ടവരായിരിക്കുമെന്നും ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടേതായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പരാതികളില്‍ കൊട്ടാരം സ്വകാര്യ പരിശോധന നടത്തുമെന്നും വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചു.

മേഗന്‍-ഹാരി ദമ്പതികളുടെ വെളിപ്പെടുത്തല്‍ ബ്രിട്ടനെയൊന്നാകെ പിടിച്ചുകുലുക്കിയിരുന്നു. കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ രാജകുടുംബത്തില്‍ നിന്നും നേരിട്ട അവഗണന തന്നെ ഒരുപാട് തകര്‍ത്തിരുന്നുവെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച സാഹചര്യം ഉണ്ടായെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു. യുഎസ് മാദ്ധ്യമമായ സിബിഎസില്‍ ഓപ്ര വിന്‍ഫ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേഗന്റെ തുറന്നുപറച്ചില്‍. തങ്ങളുടെ മകന്‍ ആര്‍ച്ചിക്ക് രാജകുടുംബത്തില്‍ യാതൊരു അവകാശങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഹാരി തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതിലും ഭീകരമായിരുന്നു അവസ്ഥയെന്ന് മേഗന്‍ പറഞ്ഞിരുന്നു. തന്റെ പിതാവ് വെളുത്ത വംശജനും മാതാവ് കറുത്ത വംശജയും ആയതിനാല്‍ ജനിക്കാന്‍ പോകുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് രാജകുടുംബത്തിന് ആശങ്കയുണ്ടായിരുന്നുവെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു.

മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വൈദ്യ സഹായം ആവശ്യപ്പെട്ടപ്പോള്‍ അതും നിഷേധിച്ചു. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ കൈവശം വെയ്ക്കാന്‍ പോലും അവര്‍ തന്നെ അനുവദിച്ചില്ലെന്നും മേഗന്‍ പറഞ്ഞു. മേഗന് ആത്മഹത്യാചിന്ത വന്ന കാലത്ത് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയതായി ഹാരി രാജകുമാരനും വെളിപ്പെടുത്തി. ഒരു സഹായത്തിനു പോലും ആരുമില്ലായിരുന്നു. ആരുമായും തുറന്നു സംസാരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജകുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരിയും മേഗനും ഉന്നയിച്ചത്. 2020 ജനുവരിയിലാണ് കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോകുന്നതായി ഹാരി പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റേയും പരേതയായ ഡയാനയുടേയും രണ്ടാമത്തെ പുത്രനാണ് ഹാരി. അദ്ദേഹം പ്രണയിച്ചാണ് മേഗനെ വിവാഹം കഴിക്കുന്നത്. മേഗന്‍ ഹോളിവുഡ് നടിയും അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വര്‍ഗ്ഗക്കാരിയുമാണ്. ഇതേ തുടര്‍ന്നാണ് മേഗനെ അകറ്റി നിര്‍ത്താന്‍ രാജകുടുംബം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Karma News Editorial

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

5 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

7 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

22 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

46 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

47 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago