കണ്ണൂര്‍. സെന്‍ട്രല്‍ ജയിലില്‍നിന്നും ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരന് രക്ഷപ്പെട്ടു. ലഹരി മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ ചെമ്പിലോട് സ്വദേശി ടിസി ഹര്‍ഷാദാണ് ജയില്‍ ചാടിയത്. ജയിലില്‍ വരുന്ന പത്രക്കെട്ട് കൊണ്ടുവരാന്‍ ഏല്‍പ്പിച്ചിരുന്നത് ഹര്‍ഷാദിനെയാണ്.
രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് പാറാവുകാരന്റെ കണ്ണുവെട്ടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. പുറത്ത് റോഡില്‍ കാത്തു നിന്ന വ്യക്തിക്കൊപ്പം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ക്കായി കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ തിരച്ചില്‍ തുടരുന്നു.
ഇയാളെ പത്ത് വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. കണ്ണൂര്‍ സെട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് ജയില്‍ചാട്ടം. ജയില്‍ ചാട്ടം ആസൂത്രതമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…