പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. നിരവധി ചിത്രങ്ങളിലും പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ അധികമാര്‍ക്കും ഇല്ലാത്ത പേരുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കൈരളി ടീവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം, ഇക്കാര്യം തുറന്നു പറഞ്ഞത്. അച്ഛന് ഇത്തരത്തിലുളള പേര് ഇടാനുള്ള കാരണം ചോദിച്ചപ്പോഴാണ് പേരിന് പിന്നിലുള്ള രഹസ്യം നടന് വെളിപ്പെടുത്തിയത്.
പൃഥ്വിരാജിന്റെ വാക്കുകള്‍ :
‘അച്ഛന് പേരിടാനുള്ള കാരണം വളരെ സിമ്ബിളാണ്. പണ്ട് അച്ഛന് സ്കൂളില്‍ പഠിക്കുമ്ബോള്‍ വീട്ടില്‍ നിന്ന് ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ ഏത് ക്ലാസിലെ സുകുമാരനാണെന്ന് ചോദിക്കുമായിരുന്നു. ഇത് തന്റെ മക്കളുടെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അത് കൊണ്ടാണ് അധികം ആര്‍ക്കുമില്ലാത്ത പേര് ഞങ്ങള്‍ക്ക് ഇട്ടത്.
സിനിമയില്‍ വന്ന സമയത്ത് പലരും തന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പേരിലെ നോര്‍ത്തിന്ത്യന്‍ ടച്ചായിരുന്നു കാരണം. എന്നാല്‍ പേര് മാറ്റാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇന്ന് പൃഥ്വിരാജ് എന്നത് ഒരു മലയാളി പേരായി. അതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും പൃഥ്വി പറഞ്ഞു’.
കൂടാതെ അച്ഛന് തങ്ങളുടെ ഭാവി പ്രവചിച്ചതിനെപ്പറ്റിയും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു. മക്കളെ സിനിമാ താരങ്ങളാക്കാന് അച്ഛന് ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും അച്ഛന് അത്തരത്തിലെരു ആഗ്രഹമില്ലായിരുന്നു എന്നാണ് പൃഥ്വിയുടെ മറുപടി. സ്കൂളില്‍ പഠിക്കുമ്ബോള്‍ എന്റേയും ചേട്ടന്റേയും ഒരു നാടകം അച്ഛന് കണ്ടിരുന്നു. അത് കണ്ടതിന് ശേഷം അമ്മയോട് പറഞ്ഞിരുന്നു ഇവര്‍ വലുതാകുമ്ബോള്‍ സിനിമയില്‍ വരുമെന്ന്- പൃഥ്വി പറഞ്ഞു.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…