entertainment

വീട്ടിലെത്തിയ പൃഥ്വിരാജിനായി ഭാര്യ സുപ്രിയ ഒരുക്കിയ സമ്മാനങ്ങളും സർപ്രൈസുകളും

ആട് ജീവിതത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ് ജോർദ്ദാനിൽ നിന്നെത്തിയ പൃഥ്വിരാജും സംഘവും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ വീട്ടിൽ നിന്നുള്ള പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

ക്വാറന്റൈനിൽ വീട്ടിലെത്തിയ താരത്തിന് കൈ നിറയെ സമ്മാനങ്ങളൊരുക്കി വെച്ചിരിക്കുകയായിരുന്നു ഭാര്യ സുപ്രിയ മേനോൻ. മൈസൂർ പാക്കും, കുരുമുളകിട്ട് വറുത്ത കശുവണ്ടിയും ഒപ്പം മറ്റ് മധുര പലഹാരങ്ങളും നിറഞ്ഞൊരുപെട്ടി തന്നെയാണ് പൃഥ്വിയ്ക്ക് കൊടുത്തിയിരിക്കുന്നത്. ശ്രീകൃഷ്ണ സ്വീറ്റ്‌സിൽ നിന്നും ലഭിച്ച സ്‌നേഹ സമ്മാനത്തിന് നന്ദി പറഞ്ഞ് കൊണ്ടാണ് ഇൻസ്റ്റാഗ്രാമിലൂടെ സുപ്രിയ ഈ ചിത്രങ്ങൾ പുറത്ത് വിട്ടത്.മേയ് 22 നാണ് ആട് ജീവിതം സംഘം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. അവിടെ മിനി ജിം അടക്കമുള്ള കാര്യങ്ങളൊരുക്കിയത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആട് ജീവിതത്തിലെ നജീബാകാൻ വേണ്ടി 20 കിലോയോളമാണ് പൃഥ്വിരാജ് ഭാരം കുറച്ചത്.

Karma News Network

Recent Posts

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

12 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

28 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

45 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

1 hour ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

2 hours ago