entertainment

പൃഥ്വിരാജിന്റെ ലംബോർ​ഗിനി ഇനി കോഴിക്കോട് സ്വദേശിക്ക് സ്വന്തം

പൃഥ്വിരാജ് സുകുമാരൻ ലംബോർഗിനിയുടെ ഹുറാക്കാൻ സമൂഹ മാധ്യമങ്ങളിലെ വാർത്ത താരമായിരുന്നു. പിന്നീട് താരം തന്റെ ഹുറാക്കാൻ എക്‌സ്‌ചേഞ്ച് ചെയ്ത് ലംബോർഗിനിയുടെ എസ്യുവി ഉറൂസ് വാങ്ങി. പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ആ ഹുറാക്കാൻ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ സൂപ്പർ കാറിനെ തേടി പുതിയ ഉടമയെത്തിയിരിക്കുന്നു.

കോഴിക്കോട് സ്വദേശിയും ഇൻഡോ ഇലക്ട്രിക് മാർട്ട് ഉടമയുമായ വി സനന്ദ് ആണ് ഈ ഹുറാക്കാൻ വാങ്ങിയത്. ലംബോർഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എൽപി 580 എന്ന റിയർ വീൽ ഡ്രൈവ് മോഡലാണ് ഇത്. നാലരക്കോടിയുടെ ഈ സൂപ്പർ കാർ വാങ്ങാൻ സനന്ദിന് പകരം എത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ മാനവ് ഇൻഡോയും അഭിനവ് ഇൻഡോയുമായിരുന്നു.

2018-ലാണ് പൃഥ്വിരാജ് ഹുറാക്കാൻ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റർ മാത്രമേ ഈ കാർ സഞ്ചരിച്ചിട്ടുള്ളു. 5.2 ലിറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് ഈ സൂപ്പർ കാറിൽ. ഈ എഞ്ചിന് 572 ബിഎച്ച്പി കരുത്തും 540 എൻഎം ടോർക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർ ബോക്‌സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതി ഈ സൂപ്പർ കാറിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്.

Karma News Network

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

27 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

55 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

57 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago