entertainment

ആടുജീവിതത്തിൽ വസ്ത്രമഴിച്ചു മാറ്റുന്ന രംഗം എന്തിനു ചെയ്തു? ഉത്തരവുമായി പൃഥ്വിരാജ്

മരുഭൂമിക്കഥകൾ ഒരുപാടു കണ്ട മലയാളിക്ക് മുന്നിലേക്ക് അതൊന്നുമല്ലാത്ത ജീവിതം പറഞ്ഞു തന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’. മലയാളിയായ നജീബ് എന്നയാൾ വിദേശജോലി സ്വപ്നം കണ്ട് ഗൾഫിൽ എത്തി ചതിക്കപ്പെട്ട് അടിമക്ക് തുല്യമായ ജീവിതം നയിച്ച രണ്ടു വർഷങ്ങളെ ആധാരമാക്കി ബെന്യാമിൻ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്

പൂർണ്ണ ആരോഗ്യവാനായി നാട്ടിൽ നിന്നും ഗൾഫിൽ എത്തി അവിടുത്തെ എയർപോർട്ടിൽ കണ്ടെത്തുന്ന അറബിയാൽ വഞ്ചിതനായി ജീവിക്കേണ്ടി വരുന്ന നജീബിനെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു രംഗം ചിത്രീകരിച്ചതിന്റെ അനിവാര്യതയെപ്പറ്റി പൃഥ്വിരാജ് വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

ആടുകളെയും ഒട്ടകത്തെയും മേച്ച് ജീവിക്കുന്ന വ്യക്തിയായി, ഭക്ഷണം ലഭിക്കാതെ, ശുദ്ധജലം ഉപയോഗിക്കാൻ അവസരം ലഭിക്കാതെ സ്വന്തം ഭാഷ പോലും മറന്നു പോകുന്ന വ്യക്തിയാണ് പൃഥ്വിരാജ് അവിസ്മരണീയമാക്കിയ നജീബ് എന്ന കഥാപാത്രം നീണ്ട നാളത്തെ മരുഭൂമി വാസത്തിനിടെ സ്വതന്ത്രമായി ജലം ഉപയോഗിക്കാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്ന നജീബ് സിനിമയിൽ ഒരിടത്തുണ്ട്. ഇതിൽ വിവസ്ത്രനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരമൊരു രംഗം എന്തിനു ചെയ്യേണ്ടി വന്നു എന്ന് പൃഥ്വിരാജ് വിശദമാക്കി

ഒരു സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം യാത്ര ചെയ്യുക മാത്രമാണ് അഭിനേതാവ് ചെയ്യുന്നത്. അതിലൊരു ചാഞ്ചാട്ടം ഉണ്ടെന്നു കണ്ടാൽ നമ്മൾ പിറകോട്ടു ചുവടുവെക്കും. ലേസർ ഫോക്സുമായി പോകുന്ന ബ്ലെസി മുന്നിൽ ഉണ്ടായതും ആശയക്കുഴപ്പത്തിന് സാധ്യതയുണ്ടായില്ല…

കഥാനായകന്റെ ശരീരത്തിൽ സംഭവിച്ച മാറ്റം കണ്ടിട്ട് വേണം അയാൾ മരുഭൂമിജീവിതത്തിൽ എന്തുമാത്രം അനുഭവിച്ചു എന്ന് പ്രേക്ഷകർ മനസിലാക്കാൻ. വസ്ത്രം മുഴുവനായി അഴിച്ചുമാറ്റുന്ന രംഗം കണ്ട് ഇയാൾ ഇത്രമാത്രം ദുഃഖദുരിതങ്ങൾ അനുഭവിച്ചു എന്ന് ഒരു പ്രേക്ഷകന് മനസിലാക്കി നൽകുകയായിരുന്നു ലക്‌ഷ്യം എന്ന് പൃഥ്വിരാജ്

തന്റെ 25-ാം വയസിൽ പൃഥ്വിരാജ് വാക്കുകൊടുത്ത ചിത്രം റിലീസ് ചെയ്തത് പൃഥ്വിരാജിന്റെ 41-ാം വയസിലാണ്. അമല പോൾ നായികയായ ചിത്രത്തിൽ എ.ആർ. റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

12 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

37 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

52 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago