crime

മൊബൈൽ കടയിൽനിന്ന് ഐ ഫോണുകൾ മോഷ്ടിച്ചു, സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ

കുമളി∙ മൊബൈൽ കടയിൽനിന്ന് ഐ ഫോണുകൾ മോഷ്ടിച്ച സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സ്വദേശി ദീപക് മനോഹരൻ (34) ആണ് അറസ്റ്റിലായത്. ഈ മാസം 7ന് സുഹൃത്തുക്കൾക്കൊപ്പം തേക്കടി സന്ദർശനത്തിന് എത്തിയപ്പോൾ ആണ് മോഷണം നടത്തിയത്.

തമിഴ്നാട്ടിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം മടക്കയാത്രയ്ക്കിടെ തനിക്ക് ഒരു ഫോൺ വാങ്ങണമെന്ന ദീപക്കിന്റെ ആഗ്രഹപ്രകാരം സംഘം രാത്രി ഏഴരയോടെ തേക്കടി കവലയിലുള്ള ഇമേജ് മൊബൈൽ ഗാലറി എന്ന സ്ഥാപനത്തിൽ എത്തി. ഈ സമയം കടയുടമ ജിബിൻ പുറത്തുപോയിരുന്നു. ദീപക് ഫോണിന്റെ വിലകളും മറ്റും ചോദിച്ചതല്ലാതെ ഫോൺ വാങ്ങാതെ മടങ്ങി. കടയുടമ ജിബിൻ തിരികെ വന്ന് ഒരു റീചാർജ് ചെയ്യാൻ നോക്കിയപ്പോൾ കടയിൽ വച്ചിരുന്ന 1,60,000 രൂപ വില വരുന്ന 2 ഐ ഫോണുകൾ കാണാനില്ല.

അപ്പോൾ തന്നെ അടുത്തുള്ള കടയിലെ സുഹൃത്തിന്റെ ഫോണിൽനിന്നു വിളിച്ചപ്പോൾ റിങ് ഉണ്ടായിരുന്നു. പക്ഷേ, യാതൊരു ഫലവും ഉണ്ടായില്ല. കുറേ തവണ ശ്രമിച്ചപ്പോൾ ഇടയ്ക്കു കോൾ ഡിസ്‌കണക്ട് ചെയ്തു. സംശയത്തെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മാന്യനായ കള്ളൻ ഫോൺ മോഷ്ടിച്ചുകൊണ്ടു പോകുന്നത് കണ്ടത്. ഉ

ടൻ തന്നെ കുമളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെയും വിവരം കൈമാറി. പൊലീസ് മൊബൈൽ ലൊക്കേഷൻ വച്ച് ഉടനടി പരിശോധന നടത്തിയെങ്കിലും അതിനുള്ളിൽ മോഷ്ടാവ് സുരക്ഷിതമായി സംസ്ഥാന അതിർത്തി കടന്നിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് അന്വേഷണം വാഹനവുമായി ബന്ധപ്പെട്ടായിരുന്നു. വാഹനം തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയുടേതാണെന്നു മനസിലായതോടെ അന്വേഷണം തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചാക്കി. തുടർന്ന് തിരുച്ചിറപ്പള്ളിയിലെ വീട്ടിൽനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

11 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

12 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

33 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

54 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

54 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago