കോഴിക്കോട്: ട്യൂഷന് ക്ലാസിലേക്ക് പോവുകയായിരുന്ന 15കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മൂഴിക്കല്‍ റൂട്ടില്‍ ഓടുന്ന റാണിയ ബസിന്റെ ഡ്രൈവറായ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍(34) ആണ് പോലീസ് പിടിയിലായത്. വ്യാഴാഴ്ച അതിരാവിലെയാണ് സംഭവം ഉണ്ടാകുന്നത്. രാവിലെ ബസില്‍ ട്യൂഷന് ക്ലാസിലേക്ക് പോകവെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.
മറ്റു യാത്രക്കാര്‍ ബസില്‍ ഇല്ലാത്ത തക്കം നോക്കി ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്ത്തുകയായിപുന്നു. കുട്ടിക്ക് ഇറങ്ങേണ്ടിയിരുന്ന മലബാര്‍ കൃസ്ത്യന്‍ കോളേജ് സ്റ്റോപ്പില്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പകരം കല്ലായി റോഡില്‍ നിന്നും മാറി ആനിഹാള്റോഡില് ബസ്നിര്‍ത്തി കുട്ടിയെ ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു. ആദ്യ ട്രിപ്പായതിനാല്‍ ബസ്സില്‍ മറ്റ് ജീവനക്കാരും ഉണ്ടായിരുന്നില്ല. ബസ്സിന്റെ മുഴുവന്‍ ഷട്ടറുകളും താഴ്ത്തിയിട്ട നിലയില്‍ ആയതിനാല്‍ കുട്ടി തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല.
തുടര്‍ന്ന് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിനി അദ്ധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞ കസബ പൊലീസ് ബസ് പിന്തുണര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്റ്റര്‍ എന്‍. പ്രജീഷ്, സബ് ഇന്‍സ്പെക്റ്റര്‍ അഭിഷേക്, എസ്.സി.പി.ഒ- മാരായ ജയന്തി, സുധര്‍മ്മന്‍, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബസ് ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…