kerala

വാട്സാപ്പിൽ ചാറ്റി കണ്ണൂരിൽ സ്വകാര്യ ബസ് ഡ്രൈവരുടെ അഭ്യാസം.

കണ്ണൂര്‍. കണ്ണൂരിലെ ബസ് ഡ്രൈവർ വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ചാറ്റ് നടത്തി. മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക ബസ് ആർടിഒ പിടികൂടി. ഡ്രൈവർ തലശ്ശേരി സ്വദേശി ലിജിന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകി.

ഇതിനിടെ, വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പ് പാന്റും ഷർട്ടും വരിഞ്ഞു മുറുക്കി പുറത്തിറങ്ങിയിരിക്കുകയാണ്. പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കുകയുണ്ടായി. സംസ്ഥാന വ്യാപക പരിശോധന നടന്നു വരുകയാണ്.

വടക്കഞ്ചേരി അപകടത്തിന്‍റെ ഞെട്ടലോടെയാണ് ഉറക്കത്തിൽ നിന്ന് ഉണർന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയുമായി ഇറങ്ങിയിരിക്കുന്നത്. നിയമ ലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വ്യാപക വിമര്‍ശനമാണ് വകുപ്പിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി ഇടപെടലിന് പിറകെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ അനുസരിച്ച് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. ടൂറിസ്റ്റ് ബസ്സ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കുന്നു. പത്തനംതിട്ട റാന്നിയിൽ നിന്ന് സ്കൂൾ കുട്ടികളുമായി ടൂർ പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബസ്സിൽ നിയമവിരുദ്ധ ലൈറ്റുകളും മ്യൂസിക് സംവിധാനവും കണ്ടെത്തുകയുണ്ടായി.

അമിത പ്രകാശം ഉള്ള വാഹനങ്ങളും കൂളിംഗ് ഫിലിമുകൾ ഒട്ടിച്ച വാഹനങ്ങളും തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പിഴയിടാക്കി. എയര്‍ ഹോണുകളും നിയമവിരുദ്ധ ലൈറ്റുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലും ടൂറിസ്റ്റ് ബസ്സുകൾ തടഞ്ഞു. ഈ കൂട്ടത്തിൽ മൂന്ന് തമിഴ്നാട് ബസുകളും പികൂടിയിട്ടുണ്ട്. കൊല്ലം കൊട്ടാരക്കരയിൽ നിയനം ലംഘിച്ച ബസ്സിലെ വിനോദയാത്ര ഉദ്യോഗസ്ഥര്‍ വിലക്കിയിരുന്നു. കോട്ടയത്തും പരിശോധനകൾ നടക്കുന്നു.. വിനോദയാത്രക്ക് കോഴിക്കോട്ട് നടന്ന പരിശോധനയിൽ 18 കോൺട്രാക്ട് വാഹനങ്ങൾക്ക് പിഴയിട്ടുണ്ട്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

25 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

26 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

47 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago