topnews

സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനുള്ള നടപടി സംസ്ഥാന സർക്കാർ വേഗത്തിലാക്കുന്നു

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റിലായിരുന്നു ഈ തീരുമാനം.
ഇതിന്റെ ഭാഗമായി സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കും. ഇതിനായുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

സംസ്ഥാനത്ത് 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്കിന്‍റെ ലൈസൻസിനായി അപേക്ഷിക്കാൻ കഴിയും. സ്വകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം. ചുരുങ്ങിയത് പത്ത് ഏക്കർ സ്ഥലം വേണം. പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പരമാവധി 3 കോടി രൂപ വരെ അനുവദിച്ച് നൽകും. വിശദാംശങ്ങള്‍ പരിശോധിച്ച് 7 വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും അന്തിമ അനുമതി ലഭിക്കുക.

മാർച്ച് അവസാനം വരെ 20 അപേക്ഷകൾ സ്വകാര്യ വ്യവസായ പാർക്കിനായി ലഭിച്ചിരുന്നു. മെയിൽ സ്വകാര്യ വ്യവസായ പാര്‍ക്കിന് കല്ലിടാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ആദ്യത്തെ പദ്ധതി. എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഇത് നീണ്ടുപോവുകയായിരുന്നു. സംസ്ഥാനത്ത് വ്യാവസായിക മേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകാനാണ് സർക്കാരിന്റെ ശ്രമം.

Karma News Network

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

12 mins ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

30 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

47 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

1 hour ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

2 hours ago